സംസ്ഥാനത്ത് ക്ഷയരോഗ മരുന്നിന് ക്ഷാമം; രോഗികൾ ആശുപത്രികളിൽ നേരിട്ടെത്തണം

MAY 6, 2024, 9:22 AM

കോഴിക്കോട് ∙ സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും നൽകുന്ന ക്ഷയരോഗ മരുന്നിന് കടുത്ത ക്ഷാമം. മിക്കയിടത്തും മരുന്നുകൾ ലഭ്യമല്ല. 

സംസ്ഥാനത്ത് പ്രതിവർഷം ശരാശരി 20,000 പുതിയ ക്ഷയരോഗികൾ ഉണ്ടാകുന്നുവെന്നാണ്‌ കണക്കുകൾ. 6 മാസം മുതൽ 2 വർഷം വരെ നീണ്ടുനിൽക്കുന്ന ചികിത്സയാണ് അവർക്ക് നിർദ്ദേശിക്കുന്നത്.

റിഫാമ്പിസിൻ, ഐസാനിയോ സൈഡ്, പൈറാസിനാമൈഡ്, എത്താംമ്പ്യൂട്ടോൾ എന്നീ 4 മരുന്നുകളും ഒന്നിച്ച് മൾട്ടി ഡ്രഗ് തെറപ്പിയാണ് നൽകുന്നത്. ഇത് മെഡിക്കൽ ഷോപ്പുകളിൽ ലഭ്യമല്ല.

vachakam
vachakam
vachakam

ആരോഗ്യ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് ഇപ്പോൾ  മരുന്നു എത്തിച്ചു നൽകുന്നത്. എന്നാൽ ഇപ്പോൾ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും മരുന്നില്ലാതായതോടെ രോഗികളോട് പലയിടത്തും ജില്ലാ ക്ഷയരോഗ ആശുപത്രിയിലെത്താനാണ് നിർദേശിച്ചിരിക്കുന്നത്. 

മരുന്നു മുടങ്ങിയാൽ മരുന്നിനെ പ്രതിരോധിക്കുന്ന മൾട്ടി ഡ്രഗ് റസിസ്റ്റന്റ്സ് (എംഡിആർ) ടിബിയായി മാറും. അങ്ങനെ വരുമ്പോൾ രോഗം മാറാൻ കൂടുതൽ കാലം മരുന്നു കഴിക്കേണ്ടി വരും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam