യൂണിറ്റിന് 12 രൂപ: പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നതിൽ വൻകുതിപ്പ്  

MAY 6, 2024, 9:17 AM

തിരുവനന്തപുരം: കടുത്ത വേനലിൽ വൈദ്യുതി ഉപഭോഗം കുതിച്ചുയരുകയാണ്.  ഇതരസംസ്ഥാന നിലയങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതിലും വന്‍കുതിപ്പ്.

 പ്രതിദിനം  ശരാശരി തൊണ്ണൂറ്റിരണ്ട് ദശലക്ഷം യൂണിറ്റ് വാങ്ങേണ്ട അവസ്ഥയിലാണ്. അധികച്ചെലവ് സര്‍ചാര്‍ജ് ആയി ഈടാക്കാന്‍, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മാറിയാലുടന്‍ വൈദ്യുതി ബോര്‍ഡ് റഗുലേറ്ററി കമ്മിഷന്റെ അനുമതി തേടും. 

ജലവൈദ്യുതി പദ്ധതികളില്‍ നിന്ന് ഉള്‍പ്പടെ ആഭ്യന്തര ഉല്‍പാദനം കൂട്ടിയിട്ടും പുറത്തുനിന്ന് വൈദ്യുതി വാങ്ങുന്നത് കുറയ്ക്കാന്‍ കഴിയുന്നില്ല. 

vachakam
vachakam
vachakam

 ഈമാസം ഒന്നിന് തന്നെ വാങ്ങേണ്ട വൈദ്യുതി 90 ദശലക്ഷം യൂണിറ്റിലെത്തി. രണ്ടിന് 92.10 , മൂന്നിന് 93.13, നാലിന് 91.30 ദശലക്ഷം യൂണിറ്റാണ് വാങ്ങിയത്.

ഒരുയൂണിറ്റിന്  പന്ത്രണ്ടുരൂപ വരെ ചെലവിട്ടാണ് വാങ്ങുന്നതെന്നും ഓര്‍ക്കുക. ഇത് സര്‍ചാര്‍ജായി ജനങ്ങള്‍ ചുമക്കേണ്ടിവരും.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam