ഇരട്ട ക്ലച്ചും ബ്രേക്കും പാടില്ല; പരിശീലകന് നിയന്ത്രിക്കാൻ കഴിയുന്ന വാഹനങ്ങള്‍ക്ക് ഡ്രൈവിങ് ടെസ്റ്റിൽ വിലക്ക് 

MAY 6, 2024, 8:35 AM

കൊച്ചി: ഡ്യുവൽ കൺട്രോൾ സിസ്റ്റമുള്ള വാഹനങ്ങൾ (പരിശീലകനുകൂടി നിയന്ത്രിക്കാൻകഴിയുന്ന ക്ലച്ച്‌, ബ്രേക്ക് പെഡലുകള്‍) വാഹനങ്ങള്‍ ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തി.

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണത്തിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പുതുക്കിയ നിർദേശങ്ങളിൽ ഇത് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഡ്രൈവിംഗ് പരിശീലനത്തിന് ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ഇരട്ട നിയന്ത്രണ സംവിധാനം നിർബന്ധമാണ്. ഡ്രൈവിംഗ് ടെസ്റ്റിനും ഇവ ഉപയോഗിക്കുന്നു. ഇത് മൂന്ന് മാസത്തേക്ക് തുടരാം. ഇതിനുശേഷം സാധാരണ വാഹനങ്ങൾ തന്നെ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിർദേശം.

vachakam
vachakam
vachakam

ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാള്‍ എന്തെങ്കിലും പിഴവ് വരുത്തിയാല്‍ ഇരട്ട നിയന്ത്രണമുള്ളതാണെങ്കില്‍ വെഹിക്കിള്‍ ഇൻസ്പെക്ടർക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്.

എന്നാൽ ഡ്രൈവിംഗ് സ്‌കൂളുകൾക്ക് ടെസ്റ്റിന് മറ്റൊരു വാഹനം വാങ്ങേണ്ടി വരുന്നത് അധികഭാരമാണ്. ഡ്രൈവിംഗ് ടെസ്റ്റിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് അന്നേ ദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതിനും വിലക്കുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam