അമേഠിയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം: വാഹനങ്ങൾ തകർത്തു

MAY 6, 2024, 9:11 AM

അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഓഫീസിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ അക്രമികൾ അടിച്ചു തകർത്തു.

ഞായറാഴ്ച രാത്രിയാണ് അക്രമം നടന്നത്. സംഭവത്തിന് പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ് ആരോപിച്ചു.

അക്രമ വിവരമറിഞ്ഞ് നിരവധി പാർട്ടി പ്രവർത്തകർ ഓഫീസിലെത്തി. കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് പ്രദീപ് സിംഗാളും പാർട്ടി ഓഫീസിലെത്തി. സിഒ സിറ്റി മായങ്ക് ദ്വിവേദിക്കൊപ്പം വൻ പോലീസ് സേന സ്ഥലത്തെത്തി പാർട്ടി പ്രവർത്തകരുമായി സംസാരിച്ചു.

vachakam
vachakam
vachakam

അന്വേഷണം നടത്തുമെന്നും ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്നും പ്രവര്‍ത്തകര്‍ക്ക് പൊലീസ് ഉറപ്പ് നല്‍കി. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam