ഏഷ്യൻ ഗെയിംസിൽ പാകിസ്ഥാനെതിരെ ഇന്ത്യയുടെ പുരുഷ വനിത ടീമുകളുടെ മത്സരം എപ്പോൾ നടക്കും?

JULY 25, 2026, 4:11 AM

2026 ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ വനിതാ, പുരുഷ ടീമുകൾ പാകിസ്ഥാന്റെ വനിതാ, പുരുഷ ടീമുകളെ നേരിടുമോ?

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഈ ചോദ്യത്തിന് ഉത്തരമാവുന്നു. ഇരു ടീമുകളും ജയിച്ച് മുന്നേറിയാൽ ചിരിവൈരികൾ തമ്മിലുള്ള പോര് ടൂർണമെന്റിലെ ഫൈനലിൽ കാണാം. വ്യത്യസ്ത ഗ്രൂപ്പുകളിലാണ് ഇന്ത്യയുടേയും പാകിസ്ഥാന്റേയും പുരുഷവനിതാ ടീമുകൾ ഉൾപ്പെട്ടിരിക്കുന്നത്. അതിനാൽ ഫൈനലിൽ സ്വർണ്ണമെഡൽ പോരാട്ടത്തിൽ മാത്രമേ ഇന്ത്യയും പാകിസ്ഥാനും പരസ്പരം ഏറ്റുമുട്ടാനുള്ള സാധ്യതയുള്ളൂ.

സെപ്തംബർ 19 മുതൽ ഒക്ടോബർ 4 വരെ നാഗോയയിൽ നടക്കുന്ന ക്രിക്കറ്റ് മത്സരങ്ങളുടെ ഡ്രോ വ്യാഴാഴ്ചയാണ് പുറത്തുവിട്ടത്. പുരുഷ വിഭാഗത്തിൽ 10 ടീമുകളും വനിതാ വിഭാഗത്തിൽ എട്ട് ടീമുകളുമാണ് മത്സരിക്കുന്നത്.

vachakam
vachakam
vachakam

പുരുഷ വിഭാഗത്തിൽ, ഐ.സി.സി ടി20 റാങ്കിംഗിൽ ഏഷ്യയിലെ ടീമുകളായതിനാൽ ഇന്ത്യ, പാകിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവർക്ക് ക്വാർട്ടർ ഫൈനലിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ചു.
ശേഷിക്കുന്ന ആറ് ടീമുകളായ അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്, ചൈന, ജപ്പാൻ, മലേഷ്യ, സിംഗപ്പൂർ, യു.എ.ഇ എന്നിവരെ പ്രാഥമിക ഘട്ടത്തിലെ രണ്ട് ഗ്രൂപ്പുകളിലായി തിരിച്ചു. ഗ്രൂപ്പ് എയിൽ അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ്, ചൈന, സിംഗപ്പൂർ എന്നിവരും ഗ്രൂപ്പ് ബിയിൽ യു.എ.ഇ, ജപ്പാൻ, മലേഷ്യ എന്നിവരുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഓരോ ഗ്രൂപ്പിൽ നിന്നും ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യത നേടും.

2023ൽ ഹാങ്ഷൂവിൽ ക്രിക്കറ്റ് ഏഷ്യൻ ഗെയിംസിലേക്ക് തിരിച്ചെത്തിയപ്പോൾ ഇന്ത്യയാണ് സ്വർണം നേടിയത്. ഋതുരാജ് ഗെയ്ക്‌വാദ് നയിച്ച പുരുഷ ടീം ഫൈനലിൽ അഫ്ഗാനിസ്ഥാനെ പരാജയപ്പെടുത്തി. അഫ്ഗാനിസ്ഥാൻ 18.2 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എന്ന നിലയിൽ നിൽക്കെ മഴ വില്ലനായതോടെ മത്സരം ഉപേക്ഷിച്ചിരുന്നു. തുടർന്ന് ഉയർന്ന സീഡിംഗ് കണക്കിലെടുത്താണ് ഇന്ത്യയ്ക്ക് സ്വർണ്ണമെഡൽ സമ്മാനിച്ചത്.

വനിതാ വിഭാഗത്തിൽ കിരീടം നിലനിർത്താനിറങ്ങുന്ന ഇന്ത്യ ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജപ്പാനെ നേരിടും. ഇതിൽ വിജയിച്ചാൽ സെമിഫൈനലിൽ ബംഗ്ലാദേശിനെയോ ചൈനയെയോ നേരിടേണ്ടി വരും. മറുഭാഗത്ത്, പാകിസ്ഥാൻ ക്വാർട്ടർ ഫൈനലിൽ തായ്‌ലൻഡിനെ നേരിടും. സെമിയിൽ അവർ ശ്രീലങ്കയെ നേരിടാനാണ് സാധ്യത, അതായത് ഫൈനലിൽ മാത്രമേ ഇന്ത്യയ്ക്കും പാകിസ്ഥാനും ഏറ്റുമുട്ടാൻ സാധിക്കൂ.

vachakam
vachakam
vachakam

ഹാങ്ഷൂവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ശ്രീലങ്കയെ 19 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കന്നി വനിതാ ക്രിക്കറ്റ് സ്വർണം സ്വന്തമാക്കിയത്. നാല് ഓവറിൽ 6 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ തിതാസ് സാധുവിന്റെ മികച്ച ബൗളിംഗ് പ്രകടനത്തിന്റെ കരുത്തിൽ ഹർമൻപ്രീത് കൗറിന്റെ സംഘം 116 റൺസ് പ്രതിരോധിക്കുകയായിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam