അഫ്ഗാൻ ഏകദിന പരമ്പരയിൽ നിന്നും വിട്ട് നിന്ന് വിരാട് കോഹ്ലി

JUNE 5, 2026, 8:53 AM

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്ലി കളിക്കില്ലെന്ന് റിപ്പോർട്ട്. ജൂൺ പതിമൂന്നിന് ധരംശാലയിൽ ആരംഭിക്കുന്ന മൂന്ന് മൽസരങ്ങളുടെ പരമ്പരയിൽ താരം ഉണ്ടാകില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കി.

ഹാംസ്ട്രിങ്‌സിനേറ്റ പരിക്കാണ് കാരണം. കോഹ്ലിക്ക് പുറമെ രോഹിതിന്റെ കാര്യത്തിലും അനിശ്ചിതത്വം നിലനിൽക്കുന്നതായി റിപ്പോർട്ടുണ്ട്.

തന്റെ ബാറ്റിങ് ശൈലിയിൽ പുതിയ കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾ കൊണ്ടുവന്നതായി കോഹ്ലി ഐ.പി.എൽ ഫൈനലിന് പിന്നാലെ വെളിപ്പെടുത്തിയിരുന്നു. ടീമിന്റെ സ്‌കോർ ഉയർത്തുന്നതിനാണ് താൻ പ്രാധാന്യം നൽകിയതെന്നും അതിന് കളിയിൽ കൊണ്ടുവന്ന മാറ്റം സഹായിച്ചുവെന്നും താരം തുറന്ന് പറഞ്ഞിരുന്നു.

vachakam
vachakam
vachakam

കളി എന്താണോ ആവശ്യപ്പെടുന്നത്, ടീം എന്താണോ ആവശ്യപ്പെടുന്നത് ആ തരത്തിൽ സ്വന്തം പ്രകടനത്തെ ചിട്ടപ്പെടുത്താൻ യുവതാരങ്ങൾക്ക് കഴിയണമെന്നും കോഹ്ലി പറഞ്ഞു. വ്യത്യസ്തമായി കളിക്കാൻ കഴിയണമെന്നും സിക്‌സ് മാത്രമല്ല, ഫോറടിക്കാനും ശ്രമിക്കണമെന്നും അത് നടന്നില്ലെങ്കിൽ സ്‌ട്രൈക്ക് കൈമാറാൻ ശ്രദ്ധിക്കണമെന്നുമായിരുന്നു താരത്തിന്റെ ഉപദേശം.

അതിനിടെ അഫ്ഗാനെതിരായ ടെസ്റ്റിൽ സിറാജും കളിച്ചേക്കില്ലെന്ന് സൂചനയുണ്ട്. ഐ.പി.എല്ലിൽ ഗുജറാത്തിനായി തകർപ്പൻ പ്രകടനം പുറത്തെടുത്ത സിറാജിന് വർക്‌ലോഡ് മാനേജ്‌മെന്റിന്റെ ഭാഗമായിട്ടാകും വിശ്രമം അനുവദിക്കുക. അങ്ങനെയെങ്കിൽ സിറാജിന് പകരം ജമ്മു കശ്മീർ താരം അക്വിബ് നബി ടീമിൽ ഇടം പിടിക്കും. സിറാജിന്റെ കാര്യത്തിൽ രണ്ട് ദിവസത്തിനകം അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam