'ടീം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതല്ല' സുനിൽ ഗവാസ്‌കർ

APRIL 27, 2024, 3:46 PM

ഇന്ത്യൻ ക്യാപ്ടൻ സുനിൽ ഗവാസ്‌കർ എസ്ആർഎച്ചിനെതിരായ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സിനെ വിമർശിച്ചു, ആർസിബി താരം സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമായിരുന്നു എന്ന് ഗവാസ്‌കർ പറഞ്ഞു.

സൺ റൈസേഴ്‌സിന് എതിരായ മത്സരത്തിന്റെ 14 -ാം ഓവർ വരെ ബാറ്റ് ചെയ്ത കോഹ്ലി ആകെ 51 റൺസാണ് നേടിയത്. അതും 43 പന്തുകൾ പിടിച്ചു കൊണ്ട്. ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോഹ്ലി പിന്നീട് 25 ബോളിൽ നിന്ന് 19 റൺസ് മാത്രമാണ് എടുത്തത്.

'കളിയുടെ ഇടയിൽ, കോഹ്ലിക്ക് ടച്ച് നഷ്ടപ്പെട്ടതായി തോന്നുന്നു. 31 -32 റൺസ് മുതൽ പുറത്താകുന്നത് വരെ അവൻ ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ തുടക്കം മുതൽ ഇറങ്ങിയിട്ട് 14 -ാം ഓവറിലോ 15 -ാം ഓവറിലോ പുറത്താകുമ്പോൾ, നിങ്ങൾക്ക് 118 സ്‌ട്രൈക്ക് റേറ്റ് ആണെങ്കിൽ, നിങ്ങളുടെ ടീം നിരാശപ്പെടും. ടീം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതല്ല,' സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam