ഇന്ത്യയുടെ ടി20 ലോകകപ്പിനുള്ള ഔദ്യോഗിക ജഴ്‌സി പുറത്തിറക്കി

MAY 7, 2024, 6:49 PM

ടി20 ലോകകപ്പിനുള്ള ഔദ്യോഗിക ജഴ്‌സി പുറത്തിറക്കി ഇന്ത്യൻ ടീം. ധരംശാലയിൽ വ്യത്യസ്ത രീതിയിലാണ് ജഴ്‌സി പുറത്തിറക്കൽ നടന്നത്.

നായകൻ രോഹിത് ശർമ്മ, കുൽദീപ് യാദവ്, രവീന്ദ്ര ജഡേജ എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് സ്റ്റേഡിയത്തിൽ ഹെലികോപ്റ്ററിൽ ജഴ്‌സി എത്തിച്ചത്. ഇതിന്റെ ഒരു സ്‌നീക് പീക് വീഡിയോ കിറ്റ് സ്‌പോൺസർമാരായ അഡിഡാസ് എക്‌സിൽ പങ്കിട്ടിട്ടുണ്ട്.

2019ലെ ഏകദിന ലോകകപ്പിൽ ഇന്ത്യ ധരിച്ച ജഴ്‌സിക്ക് സമാനമാണ് ടി20 ലോകകപ്പിനുള്ള ജഴ്‌സിയെന്നാണ് ആരാധകരുടെ അഭിപ്രായം. ബോഡിയിൽ കടും നീലയും കൈകളിൽ ഓറഞ്ചും ചേർന്ന ജഴ്‌സിയുടെ വി ഷേപ്പിലുള്ള കഴുത്തിൽ ദേശീയ പതാകയ്ക്ക് സമാനമായാണ് ഡിസൈൻ നൽകിയിട്ടുള്ളത്.

vachakam
vachakam
vachakam

പുറത്തിറക്കിയ ജഴ്‌സി സ്റ്റോറുകളിൽ ലഭ്യമാകുമെന്ന് അഡിഡാസ് വ്യക്തമാക്കി. ഔദ്യോഗികമായി ജഴ്‌സി പുറത്തിറക്കും മുൻപ് ജഴ്‌സിയുടെ ചിത്രങ്ങൾ പുറത്തുവന്നത് ബിസിസിഐക്ക് വലിയ അതൃപ്തിയുണ്ടാക്കിയിരുന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam