ചെല്‍സിയുടെ തിയാഗോ സില്‍വ ഫ്ലുമിനെൻസിലേക്ക് 

MAY 8, 2024, 6:32 PM

സീസണിൻ്റെ അവസാനത്തോടെ കരാർ അവസാനിച്ചതിന് ശേഷം ചെൽസി ഡിഫൻഡർ തിയാഗോ സിൽവ ബ്രസീലിയൻ ക്ലബ് ഫ്ലുമിനെൻസിലേക്ക് ചേരുമെന്ന് താരം അറിയിച്ചു. നാല് വർഷത്തിന് ശേഷം ചെൽസി വിടുമെന്ന് 39 കാരനായ താരം നേരത്തെ പറഞ്ഞിരുന്നു.

 ഇപ്പോൾ 2026 വരെ നിലവിലെ കോപ്പ ലിബർട്ടഡോർ ചാമ്പ്യന്മാരുമായി താരം കരാർ ഒപ്പിട്ടിട്ടുണ്ട്. 2020 ഓഗസ്റ്റില്‍ ഒരു ഫ്രീ ട്രാൻസ്ഫറില്‍ ചെല്‍സിയില്‍ ചേർന്ന സില്‍വ ചാമ്ബ്യൻസ് ലീഗ്, ഫിഫ ക്ലബ് വേള്‍ഡ് കപ്പ്, യുവേഫ സൂപ്പർ കപ്പ് എന്നിവ നേടി ഇതുവരെ 151 മത്സരങ്ങള്‍ താരം ബ്ലൂസിന് വേണ്ടി കളിച്ചിട്ടുണ്ട്.

ജൂലൈ 1 ന് രജിസ്റ്റർ ചെയ്യാൻ കഴിയുന്നതിന് മുമ്ബ് തന്നെ സില്‍വയ്ക്ക് പുതിയ ടീമുമായി കളിയ്ക്കാന്‍ ഉള്ള കാര്യങ്ങളും തങ്ങള്‍ ചെയ്യും എന്ന് ചെല്‍സി മാനേജ്മെന്‍റ് അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam