സഞ്ജു മാസ്റ്റര്‍ ബ്ലാസ്റ്റര്‍!! പ്രശംസകളുമായി മാത്യു ഹെയ്ഡൻ

MAY 8, 2024, 6:26 PM

ഡൽഹി ക്യാപിറ്റൽസിനെതിരായ ബാറ്റിംഗ് പ്രകടനത്തിന് പിന്നാലെ  മലയാളി  താരം സഞ്ജു സാംസണെ പ്രശംസിച്ച് മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡൻ.

ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിലെ സഞ്ജു സാംസണിൻ്റെ മികച്ച പ്രകടനത്തെ പുകഴ്ത്തിയാണ് ഹെയ്ഡൻ രംഗത്തെത്തിയത്. ഇതുവരെ ഈ സീസണില്‍ 11 മത്സരങ്ങള്‍ കളിച്ച സഞ്ജു 471 റണ്‍സാണ് സ്വന്തമാക്കിയിട്ടുള്ളത്.

 67.28 എന്ന ശരാശരിയിലാണ് സഞ്ജുവിന്റെ ഈ നേട്ടം. മറ്റു സീസണുകളെ അപേക്ഷിച്ച്‌ സഞ്ജുവിന്റെ സ്ഥിരതയാർന്ന പ്രകടനങ്ങള്‍ ഇത്തവണ കാണാൻ സാധിച്ചു. 5 തവണയാണ് സഞ്ജു ഇതിനോടകം അർത്ഥ സെഞ്ചറികള്‍ സ്വന്തമാക്കിയത്. 

vachakam
vachakam
vachakam

"സഞ്ജു സാംസണ്‍ ഒരു സ്വപ്നത്തില്‍ എന്നതുപോലെയാണ് ബാറ്റ് ചെയ്യുന്നത്. 46 പന്തുകളില്‍ 86 റണ്‍സാണ് ഡല്‍ഹിയ്ക്കെതിരെ അവൻ നേടിയത്. വീണ്ടും വീണ്ടും അവൻ അവന്റെ മൂല്യം വിളിച്ചോതുകയാണ് ഹെയ്ഡൻ പറഞ്ഞു.

ഈ ടൂർണമെന്റിലുടനീളം ഒരു മാസ്റ്റർ ബ്ലാസ്റ്റർ പ്രകടനമാണ് സഞ്ജു കാഴ്ചവെച്ചത്. സ്പിന്നിനെതിരെയും പേസിനെതിരെയും വളരെ മികച്ച രീതിയില്‍ കളിക്കാൻ ഇതിനോടകം സഞ്ജുവിന് സാധിച്ചിട്ടുണ്ട്."- ഹെയ്ഡൻ പറയുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam