സൺറൈസേഴ്‌സിനെ തകർത്ത് മുംബൈ ഇന്ത്യൻസ്

MAY 7, 2024, 11:12 AM

ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ സൂര്യ കുമാർ യാദവിന്റെ (പുറത്താകാതെ 51 പന്തിൽ 102) സെഞ്ച്വറിയുടെ പിൻബലത്തിൽ മുംബയ് ഇന്ത്യൻസ് 7 വിക്കറ്റിന് സൺറൈസേഴ്‌സ് ഹൈദരാബാദിനെ കീഴടക്കി. ഐപിഎലിൽ സൺറൈസേഴ്‌സ് നേടിയ 173 റൺസ് 17.2 ഓവറിൽ മറികടന്ന് മുംബൈ ഇന്ത്യൻസ്.

മുംബൈ ടോപ് ഓർഡറിലെ മൂന്ന് വിക്കറ്റുകൾ ടീമിന് തുടക്കത്തിൽ തന്നെ നഷ്ടമായി 31/3 എന്ന നിലയിൽ നിന്ന് മുംബൈയെ മികച്ചൊരു കൂട്ടുകെട്ടുമായി സൂര്യകുമാർ യാദവ്  തിലക് വർമ്മ കൂട്ടുകെട്ട് ടീമിനെ വിജയവഴിയിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു.

79 പന്തിൽ നിന്ന് 143 റൺസ് നേടിയ ഈ കൂട്ടുകെട്ട് മുംബൈയുടെ 7 വിക്കറ്റ് വിജയം സാധ്യമാക്കുകയായിരുന്നു. സ്‌കൈ 51 പന്തിൽ 102 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 32 പന്തിൽ 37 റൺസുമായി തിലക് വർമ്മയും മികച്ച പിന്തുണ താരത്തിന് നൽകി.

vachakam
vachakam
vachakam

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിവിറങ്ങിയ ഹൈദരാഹാദിനായി ട്രാവിസ് ഹെഡ്ഡിനും (48) ക്യാപ്ടൻ പാറ്റ് കമ്മിൻസിനും (പുറത്താകാതെ 17 പന്തിൽ 35) മാത്രമേ നല്ല പ്രകടനംപുറത്തെടുക്കാനായുള്ളൂ. മുംബയ്ക്കായി ക്യാപ്ടൻ ഹാർദിക് പാണ്ഡ്യയും പിയൂഷ് ചൗളയും 3 വിക്കറ്റ് വീതം വീഴ്ത്തി.

വിജയത്തോടെ മുംബൈ പോയിന്റ് പട്ടികയിൽ 9-ാം സ്ഥാത്തേക്കുയർന്നു. എന്നാൽ 2 മത്സരം മാത്രം അവശേഷിക്കുന്ന ടീമിന്റെ പ്ലേ ഓഫ് മോഹങ്ങൾ ഏറെക്കുറെ അവസാനിച്ച പോലെയാണ്. ഇന്ന് പരാജയം ഒഴിവാക്കിയതിനാൽ മുംബൈ ഐപിഎലിൽ നിന്ന് പുറത്തായില്ല എന്ന പ്രത്യേകതയുണ്ട് മത്സര ഫലത്തിന്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam