സഞ്ജുവിന് പിഴ

MAY 8, 2024, 6:33 PM

സഞ്ജുവിന് പിഴ. അമ്ബയര്‍മാരുമായി തര്‍ക്കിച്ചതിന് മലയാളി താരം സഞ്ജു സാംസണിനെതിരെ പിഴചുമത്തി ബിസിസിഐ. ഐപിഎല്‍ പെരുമാറ്റ ചട്ടം ലംഘിച്ചുവെന്നാരോപിച്ചാണ് താരത്തിനെതിരെയുള്ള നടപടി. മാച്ച്‌ ഫീയുടെ 30 ശതമാനമാണ് സഞ്ജു പിഴയൊടുക്കേണ്ടി വരുക.

ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിലെ പതിനഞ്ചാം ഓവറിലാണ് വിവാദ സംഭാവമുണ്ടാകുന്നത്. 46 പന്തിൽ എട്ട് ഫോറും ആറ് സിക്സും സഹിതം 86 റൺസുമായി മികച്ച ഫോമിലായിരുന്നു സഞ്ജു. 222 റൺസെന്ന ഡൽഹിയുടെ ലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാൻ വിജയം ഏകദേശം ഉറപ്പിച്ച സമയം കൂടിയായിരുന്നു അത്. 

പതിനഞ്ചാം ഓവറിലെ മുകേഷ് ശർമയുടെ നാലാം പന്തിൽ സഞ്ജു ലോങ്ങ് ഓണിലേക്ക് പറത്തിയ പന്ത് ബൗണ്ടറിയിൽ ഷായി ഹോപ്പ് പിടികൂടി. എങ്കിലും ക്യാച്ച് പൂർത്തിയാക്കിയ ഹോപ്പിന്റെ കാല് ബൗണ്ടറി ലൈനിൽ ടച്ച് ചെയ്തുവെന്ന സംശയം ഉയർന്നു. റിപ്ലെകളിലും ബൗണ്ടറി ലൈൻ ഇളകുന്നതായി സംശയമുയർന്നു.

vachakam
vachakam
vachakam

തേര്‍ഡ് അമ്ബയര്‍ കൂടുതല്‍ പരിശോധനകള്‍ക്ക് നില്‍ക്കാതെ ഔട്ടെന്ന് വിധിച്ചു. അമ്ബയര്‍മാരുമായി സംസാരിച്ചെങ്കിലും സഞ്ജുവിന് ഒടുവില്‍ മടങ്ങേണ്ടി വന്നു. സഞ്ജു പുറത്തായതോടെ രാജസ്ഥാന്‍ റോയല്‍സിന് 20 റണ്‍സ് അകലത്തില്‍ തോല്‍വി വഴങ്ങേണ്ടി വന്നു. 

അതെ സമയം വിവാദ പുറത്താകലില്‍ സഞ്ജുവിന് പിന്തുണയുമായി ഇതിനകം തന്നെ ആരാധകര്‍ രംഗത്തെത്തിയിരുന്നു. ബിസിസിഐയുടെ പിഴ നടപടിയും രൂക്ഷ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam