പ്രീമിയർ ലീഗിൽ തിരിച്ചെത്തി ഇപ്‌സ്വിച് ടൗൺ

MAY 7, 2024, 2:30 PM

ഇപ്‌സ്വിച് ടൗൺ 22 വർഷങ്ങൾക്ക് ശേഷം പ്രീമിയർ ലീഗിൽ തിരികെയെത്തി. പ്രീമിയർ ലീഗിലേക്ക് പ്രമോഷൻ നേടുന്ന രണ്ടാമത്തെ ടീമാണെന്നാണ് തീരുമാനമായത്.

ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തുകൊണ്ടാണ് ഇപ്‌സ്വിച്ച് ടൗൺ പ്രീമിയർ ലീഗ് പ്രമോഷൻ ഉറപ്പിച്ചത്. അവസാന ലീഗ് മത്സരത്തിൽ ഹഡിൽസ്ഫീൽഡ് ടൗണിനെ പരാജയപ്പെടുത്തി കൊണ്ടാണ് അവർ രണ്ടാം സ്ഥാനം ഉറപ്പിച്ചത്.

എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു വിജയം. 27 മിനിട്ടിൽ ബേൺസും 48-ാം മിനിട്ടിൽ ഹച്ചിൻസണുമാണ് ഇപ്‌സ്വിചിനായി ഗോൾ നേടിയത്. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് സഹപരിശീലകനായ മക്കെന്ന ആണ് ഇപ്പോൾ ഇപ്‌സിചിന്റെ പരിശീലകൻ. ഇന്നത്തെ വിജയത്തോടെ അവർ 96 പോയിന്റുമായി ലീഗിൽ രണ്ടാംസ്ഥാനത്ത് ഫിനിഷ് ചെയ്തു.

vachakam
vachakam
vachakam

ചാമ്പ്യൻഷിപ്പ് ചാമ്പ്യന്മാരായ ലെസ്റ്റർ സിറ്റി കഴിഞ്ഞ ആഴ്ച തന്നെ പ്രമോഷൻ ഉറപ്പിച്ചിരുന്നു. ലീഡ്‌സ് യുണൈറ്റഡ്, വെസ്റ്റ് ബ്രോ, സൗത്താംപ്ടൺ, നോർവിച് സിറ്റി എന്നിവർ പ്രമോഷനായി ഇനി പ്ലേ ഓഫിൽ ഏറ്റുമുട്ടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam