ത്രോവിങ് പിറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ്

MAY 8, 2024, 6:17 PM

ത്രോവിങ് പിറ്റിലേക്ക് തിരിച്ചെത്തി ഇന്ത്യയുടെ ഗോള്‍ഡന്‍ ബോയ് നീരജ് ചോപ്ര. ഈ മാസം മെയ് 10 ന് ദോഹ ഡയമണ്ട് ലീഗിലൂടെയാണ് നിരജ് പുതിയ സീസണിന് തുടക്കം കുറിക്കുന്നത്.

2022ല്‍ നേടി 2023ല്‍ ചെറിയ അകലത്തില്‍ നഷ്ടമായ ഡയമണ്ട് കിരീടം വീണ്ടെടുക്കുകയാണ് ലക്ഷ്യം. ശേഷം ഒഡീഷയില്‍ വെച്ച്‌ നടക്കുന്ന ഫെഡറേഷന്‍ കപ്പിലും താരം പങ്കെടുക്കും.

ജൂലായില്‍ നടക്കാനിരിക്കുന്ന വരുന്ന പാരിസ് ഒളിമ്ബിക്‌സിലും തന്റെ സ്വര്‍ണ്ണ നേട്ടം ആവര്‍ത്തിക്കുമെന്നും തിരിച്ചു വരവ് അറിയിച്ചുള്ള കുറിപ്പില്‍ നീരജ് പറഞ്ഞു.

vachakam
vachakam
vachakam

2023ല്‍ ബുഡാപെസ്റ്റില്‍ 88.17 മീറ്റര്‍ എറിഞ്ഞു നീരജ് ഇന്ത്യയുടെ ആദ്യ ലോക ചാമ്ബ്യന്‍ഷിപ്പ് സ്വര്‍ണ്ണം നേടിയിരുന്നു. 2021ല്‍ ടോക്കിയോയില്‍ വെച്ചാണ് നീരജ് ആദ്യമായി സ്വര്‍ണം നേടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam