പാറ്റ് കമ്മിൻസിന്റെ വിരലിനെന്ത് പറ്റി?

MAY 8, 2024, 6:15 PM

നിലവിൽ ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കുന്ന ഏറ്റവും മികച്ച കളിക്കാരിൽ ഒരാൾ ആരാണെന്ന് ചോദിച്ചാൽ, ഒരേയൊരു  ഉത്തരം സൺറൈസേഴ്സ് ഹൈദരാബാദ് ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് എന്നാണ്.

ഓസ്‌ട്രേലിയയുടെ ക്യാപ്റ്റനും മികച്ച ഓൾറൗണ്ടറുമാണ് അദ്ദേഹം. കഴിഞ്ഞ രണ്ട് ഐസിസി ടൂർണമെൻ്റുകളുടെയും ഫൈനലിൽ കമ്മിൻസിൻ്റെ നേതൃത്വത്തിൽ രോഹിത് ശർമയുടെ ടീം ഇന്ത്യയെ പരാജയപ്പെടുത്തിയിരുന്നു.

എന്നാൽ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ ഐപിഎൽ മത്സരത്തിന് ശേഷം രണ്ട് ഇന്ത്യൻ താരങ്ങൾ പാറ്റ് കമ്മിൻസിന് ചുറ്റും കൂടി, കമ്മിൻസിൻ്റെ വിരൽ കണ്ട് ഞെട്ടി. ഇത്രയും കാലം കമ്മിൻസിനൊപ്പം കളിച്ചിട്ടും ഈ സംഭവം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

vachakam
vachakam
vachakam

ഹാർദ്ദിക് പാണ്ഡ്യയോടും സൂര്യകുമാർ യാദവിനോടും തന്റെ വലതു കൈയിലെ നടുവിരലിന്റെ അറ്റം മുറിഞ്ഞുപോയ കഥ പാറ്റ് കമ്മിൻസ് വെളിപ്പെടുത്തി. ലോകത്തെ ഏറ്റവും മികച്ചൊരു വലങ്കയ്യൻ പേസർ പന്തെറിയുന്നത് നടുവിരലിന്റെ അറ്റമില്ലാതെയാണെന്ന അറിവ് അവർക്ക് പുതുമയുള്ളതായിരുന്നു.

എന്നാൽ ഈ സംഭവം ഇപ്പോൾ ഉണ്ടായതല്ല. കുട്ടിക്കാലത്തെ ഒരു അപകടത്തിൽ പാറ്റ് കമ്മിൻസിന് നടുവിരൽ നഷ്ടപ്പെട്ടു. സഹോദരിയോടൊപ്പം കളിക്കുന്നതിനിടെ ഒരു വാതില്‍ ശക്തമായി അടയ്ക്കുന്നതിനിടെ വിരല്‍ അതിനിടയില്‍ പെട്ട് ചതയുകയായിരുന്നു. പിന്നീട് ഈ ഭാഗം മുറിച്ചുമാറ്റി.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam