പാകിസ്താന് ടി20 ലോകകപ്പ് നേടിക്കൊടുക്കാനാണ് അമീറും ഞാനും വന്നത്: ഇമാദ് വാസിം

MAY 7, 2024, 6:39 PM

ഞാനും മുഹമ്മദ് അമീറും തിരികെ വന്നത് പാകിസ്താന് ലോകകപ്പ് കിരീടം നേടിക്കൊടുക്കാനാണെന്ന് ഇമാദ് വാസിം. ഇരുവരും അടുത്തായിരുന്നു വിരമിക്കൽ തീരുമാനം പിൻവലിച്ച് പാകിസ്താൻ ടീമിൽ തിരികെയെത്തിയത്.

വെസ്റ്റ് ഇൻഡീസിലും യുഎസ്എയിലും അരങ്ങേറുന്ന ടി20 ലോകകപ്പിൽ പാകിസ്താനെ വിജയിപ്പിക്കാൻ സഹായിക്കാനാണ് താനും മുഹമ്മദ് ആമിറും തങ്ങളുടെ വിരമിക്കൽ തീരുമാനം മാറ്റിയതെന്ന് ഇമാദ് വാസിം പറഞ്ഞു.

'കളിക്കാൻ വേണ്ടി മാത്രമല്ല. ഞാനും അമീറും ഒരു കാരണത്താലാണ് മടങ്ങി വന്നത്.  അവസാനമായി ഒരു തവണ പോയി ലോകകപ്പ് വിജയിക്കുന്നതിനാണ് അത്. കഴിഞ്ഞ കുറച്ചുകാലമായി ഞങ്ങൾ ടി20 ലോകകപ്പ് സെമിയും ഫൈനലും കളിക്കുകയാണ്. ഇത് വളരെ വലിയ നേട്ടമാണ് 'ഇമാദ് പറഞ്ഞു.

vachakam
vachakam
vachakam

'എന്നാൽ സെമിഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയും ആരും ഓർക്കുന്നില്ല എന്നതാണ് സത്യം. ആളുകൾ ചാമ്പ്യന്മാരെ ഓർക്കുന്നു. സെമിഫൈനലുകളും ഫൈനലുകളും കളിക്കുക, തുടർന്ന്  ടൂർണമെന്റ് വിജയിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഫലം ദൈവത്തിന്റെ കൈയിലാണ്, പക്ഷേ ടൂർണമെന്റിൽ വിജയിക്കുക എന്നതാണ് ഞങ്ങളുടെ മെന്റാലിറ്റി 'അദ്ദേഹം പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam