പാരീസ് ഒളിമ്പിക്‌സ് യോഗ്യത നേടി ഇന്ത്യൻ പുരുഷ, വനിത ടീമുകൾ

MAY 7, 2024, 11:26 AM

നാസൊ(ബഹാമസ്): 4 x 400 മീറ്റർ റിലേയിൽ പാരീസ് ഒളിമ്പിക്‌സിന് യോഗ്യത ഉറപ്പിച്ച് ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകൾ. നാസൊ വേദിയായ ലോക റിലേ ചാമ്പ്യൻഷപ്പിൽ രണ്ടാം റൗണ്ട് ഹീറ്റ്‌സിലെ പ്രകടനത്തിന്റെ പിൻബലത്തിലാണ് ഇന്ത്യയുടെ പുരുഷ , വനിതാ ടീമുകൾ ഒളിമ്പിക്‌സിന് ടിക്കറ്റുറപ്പിച്ചത്.

പുരുഷ വിഭാഗത്തിൽ മലയാളി താരങ്ങളായ മുഹമ്മദ് അനസ് യാഹിയ, മുഹമ്മദ് അജ്മൽ, ഡൽഹി മലയാളി അമോജ് ജേക്കബ്, ആരോക്യ രാജീവ് എന്നിവരുൾപ്പെട്ട ടീം 3 മിനിട്ട് 3.23 സെക്കൻഡിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് യോഗ്യത നേടിയത്. ആങ്കറായി അവസാന ലാപ്പിൽ ഓടി അമോജിന്റെപ്രകടനമാണ് ഇന്ത്യയ്ക്ക് ഒളിമ്പിക്‌സ് യോഗ്യത ഉറപ്പിക്കുന്നതിൽ നിർണായകമായത്.

ആരോക്യ രാജീവിൽ നിന്ന് അവസാന ലാപ്പിനായി അമോജ് ബാറ്റൺ വാങ്ങുമ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു ഇന്ത്യ. എന്നാൽ ട്രാക്കിൽ മിന്നൽപ്പിണറായ അമോജ് രണ്ടാമതുണ്ടായിരുന്ന മെക്‌സിക്കൻ താരത്തെ മിറകടന്ന് രണ്ടാമത് ഫിനിഷ് ചെയ്ത് ഒളിമ്പിക്‌സ് ഉറപ്പിക്കുകയായിരുന്നു. യു.എസാണ് ഒന്നാം സ്ഥാനത്തെത്തിയത്.
വനിതാ വിഭാഗത്തിൽ റൂപാൽ ചൗധരി, എം.ആർ പൂവമ്മ, ജ്യോതിക ശ്രീ, ശുഭ വെങ്കിടേശ്വരൻ എന്നിവരുൾപ്പെട്ട ടീം 3 മിനിട്ട് 29.35 സെക്കൻഡിൽ രണ്ടാമത് ഫിനിഷ് ചെയ്താണ് ഒളിമ്പിക്‌സ് യോഗ്യത സ്വന്തമാക്കിയത്.

vachakam
vachakam
vachakam

ജമൈക്കയാണ് ഒന്നാമതെത്തിയത്. 3 മിനിട്ട് 28.54 സെക്കൻഡിലാണ് ജമൈക്ക ഫിനിഷ് ചെയ്തത്. രണ്ടാം റൗണ്ടിലെ മൂന്ന് ഹീറ്റ്‌സുകളിൽ ആദ്യ രണ്ട് സ്ഥാനങ്ങളിൽ എത്തുന്ന ടീമുകളാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. ആദ്യ ദിനം 8 ടീമുകൾ യോഗ്യത നേടിയിരുന്നു. ലോക റിലേ ചാമ്പ്യൻഷിപ്പിൽ നിന്ന് 14 ടീമുകളാണ് ഒളിമ്പിക്‌സ് യോഗയത നേടിയത്. ആദ്യദിനം നടന്ന ആദ്യ റൗണ്ട് ക്വാളിഫയിംഗ് ഹീറ്റ്‌സിൽ ഇന്ത്യയുടെ ഇരുടീനുകൾക്കും യോഗ്യത നേടാനായിരുന്നില്ല. പുരുഷ ടീമിന് ഓട്ടം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

രണ്ടാം ലാപ്പിൽ ഓടിയ രാജേഷ് രമേഷിന് പേശിവലിവ് മൂലം ഓട്ടംപൂർത്തിയാക്കാൻ കഴിയാതെ പോവുകയായിരുന്നു. ഇന്നലെ രാജേഷിന് പകരം ആരോക്യ രാജീവാണ് അനസിനും അജ്മലിനും അമോജിനുമൊപ്പം ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയത്. വനിതാ ടീം അഞ്ചാമതാണ് ഫിനിഷ് ചെയ്ത്. മിക്‌സഡ് റിലേ ടീം ആറാമതും.

ഏഷ്യൻ റെക്കാഡ് കഴിഞ്ഞ ഒളിമ്പിക്‌സ് ഏഷ്യൻ ഗെയിംസ് വേദികളിൽ തിരുത്തിയ ഇന്ത്യൻ 4 x 400 മീറ്റർ പുരുഷ റിലേടീം യോഗ്യത നേടുമെന്ന് നേരത്തേ തന്നെ ഉറപ്പിച്ചിരുന്നതാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ 2 മിനിട്ട് 59.09 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ഇന്ത്യൻ റിലേ ടീം ഏഷ്യൻ റെക്കാഡ് സ്ഥാപിച്ചത്.

vachakam
vachakam
vachakam

ആ പ്രകടനത്തിനടുത്തെത്തുന്ന പ്രകടനം പോലുമല്ല റിലേ ചാമ്പ്യൻഷിപ്പിൽ പുറത്തെടുത്തത്. 4 x 400 മീറ്റർ റിലേയിൽ പുരുഷ ടീം നാലാമതും വനിതാ ടീം എട്ടാമതുമാണ് ഒളിമ്പിക്‌സിന് യോഗ്യത നേടുന്നത്. 19 ട്രാക്ക് ആൻഡ് ഫീൽഡിൽ ഒളിമ്പിക്‌സ് യോഗ്യതനേടിയ ഇന്ത്യൻ താരങ്ങളുടെ എണ്ണം 19ആയി. ആഗസ്റ്റ് 1 മുതലാണ് അത്‌ലറ്റിക്‌സ് മത്സരങ്ങൾ ആരംഭിക്കുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam