ടി20 ലോകകപ്പിനുള്ള അമേരിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു

MAY 7, 2024, 2:24 PM

ജൂണിൽ അമേരിക്കയിലും വെസ്റ്റ് ഇൻഡീസിലുമായി നടക്കുന്ന ടി20 ലോകകപ്പിനുള്ള അമേരിക്കൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ടീമിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച മുൻ ഇന്ത്യൻ അണ്ടർ 19 ക്യാപ്ടൻ ഉൻമുക്ത് ചന്ദിന് ടീമിൽ ഇടമില്ല. എന്നാൽ മൊനാങ്കിന് പുറമെ മറ്റ് മൂന്ന് ഇന്ത്യൻ താരങ്ങൾ അമേരിക്കൻ ടീമിലെത്തി.

ഗുജറാത്തിനായി അണ്ടർ 16, അണ്ടർ 19 തലത്തിൽ കളിച്ചിട്ടുള്ള 31കാരനായ വിക്കറ്റ് കീപ്പർ ബാറ്ററാണ് ക്യാപ്ടനായ മൊനാങ്ക് പട്ടേൽ. മൊനാങ്കിന് പുറമെ 2018-19 രഞ്ജി സീസണിൽ കളിച്ച വലം കൈയൻ ബാറ്റർ മിലിന്ദ് കുമാറാണ് അമേരിക്കൻ ടീമിലെത്തിയ മറ്റൊരു ഇന്ത്യൻ താരം. 2019ലെ രഞ്ജി സീസണുശേഷമാണ് മിലിന്ദ് കുമാർ കൂടുതൽ അവസരങ്ങൾക്കായി അമേരിക്കയിലേക്ക് കുടിയേറിയത്. ഡൽഹിയിൽ ജനിച്ച മിലിന്ദ് കുമാർ രഞ്ജിയിൽ സിക്കിമിനും ത്രിപുരക്കും വേണ്ടിയാണ് കളിച്ചിരുന്നത്.

ഐപിഎല്ലിൽ ഡൽഹി ഡെയർഡെവിൾസ്(ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്), റോയൽ ചലഞ്ചേഴ്‌സ് ബംഗ്‌ളൂരു ടീമുകളിലും 33കാരനായ മിലിന്ദ് കുമാർ കളിച്ചിട്ടുണ്ട്. 2021ൽ അമേരിക്കയിലെ മൈനർ ക്രിക്കറ്റ് ലീഗിൽ ഫിലാഡൽഫിയൻസിനുവേണ്ടി കളിച്ചാണ് മിലിന്ദ് കുമാർ കരിയർ തുടങ്ങിയത്.

vachakam
vachakam
vachakam

ഇന്ത്യക്കായി 2012ലെ അണ്ടർ 19 ലോകകപ്പിൽ കളിച്ചിട്ടുള്ള ഇടംകൈയൻ സ്പിന്നറും മുംബൈ താരവുമായ ഹർമീത് സിംഗാണ് അമേരിക്കൻ ടീമിലെത്തിയ മറ്റൊരു ഇന്ത്യൻ താരം. ഐപിഎല്ലിൽ 2013ൽ രാജസ്ഥാൻ റോയൽസിനായും ആഭ്യന്തര ക്രിക്കറ്റിൽ ത്രിപുരക്കായും 31 കാരനായ ഹർമീത് സിംഗ് കളിച്ചിട്ടുണ്ട്. മൈനർ ക്രിക്കറ്റ് ലീഗിൽ 2021ൽ സിയാറ്റിൽ തണ്ടർബോൾട്ടിനായാണ് അമേരിക്കയിൽ കളിച്ചു തുടങ്ങിയത്.

2010ലെ അണ്ടർ 19 ലോകകപ്പിൽ കെ.എൽ. രാഹുലിനും ജയദേവ് ഉനദ്ഘട്ടിനും മായങ്ക് അഗർവാളിനുമൊപ്പം ഇന്ത്യക്കായി കളിച്ച മുംബൈ പേസർ സൗരഭ് നേത്രവാക്കറാണ് യുഎസ് ടീമിലെ മറ്റൊരു ഇന്ത്യൻ സാന്നിധ്യം. അതേസമയം ടീമിൽ ഇടം കിട്ടുമെന്ന് പ്രതീക്ഷിച്ച ഇന്ത്യൻ അണ്ടർ 19 മുൻ ക്യാപ്ടൻ ഉൻമുക്ത് ചന്ദിനും സമിത് പട്ടേലിനും യുഎസ് ലോകകപ്പ് ടീമിലെത്താനായില്ല.

മുൻ ന്യൂസിലൻഡ് ഓൾ റൗണ്ടറായ കോറി ആൻഡേഴ്‌സനാണ് ലോകകപ്പ് ടീമിലെത്തിയ പ്രമുഖ വിദേശ താരം. 2015ലെ ഏകദിന ലോകകപ്പിലും 2014, 2016 ടി20 ലോകകപ്പുകളിലും ആൻഡേഴ്‌സൺ ന്യൂസിലൻഡിനായി കളിച്ചിട്ടുണ്ട്. പാക് വംശജനായ പേസർ അലി ഖാനും യുഎസ് ടീമിലുണ്ട്. 2020ലെ ഐപിഎല്ലിൽ അലി ഖാനെ കൊൽക്കത്ത ടീമിലെടുത്തിരുന്നു.

vachakam
vachakam
vachakam

ടി20 ലോകകപ്പിനുള്ള യുഎസ്എ ടീം: മോനാങ്ക് പട്ടേൽ (ക്യാപ്ടൻ-വിക്കറ്റ് കീപ്പർ), ആരോൺ ജോൺസ്, ആൻഡ്രീസ് ഗൗസ്, കോറി ആൻഡേഴ്‌സൺ, അലി ഖാൻ, ഹർമീത് സിംഗ്, ജെസ്സി സിംഗ്, മിലിന്ദ് കുമാർ, നിസർഗ് പട്ടേൽ, നിതീഷ് കുമാർ, നോഷ്തുഷ് കെഞ്ചിഗെ, സൗരഭ് നേത്രവൽക്കർ, ഷാഡ്‌ലി വാൻ ഷാൽക്‌വിക്ക്, സ്റ്റീവൻ ടെയ്‌ലർ, ഷയാൻ ജഹാംഗീർ.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam