രോഹിത് ശര്‍മ്മ ഒരു ലോകകപ്പ് കിരീടം അര്‍ഹിക്കുന്നു: യുവരാജ് സിംഗ്

MAY 8, 2024, 6:20 PM

ഇന്ത്യൻ നായകൻ രോഹിത് ശർമ്മ ഒരു ലോകകപ്പ് കിരീടത്തിന് അർഹനാണെന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ്. താൻ രോഹിതിന്റെ കയ്യില്‍ ഒരു കിരീടം കാണാൻ ആഗ്രഹിക്കുന്നു എന്നും രോഹിത് പറഞ്ഞു.


"ഒരു ലോകകപ്പ് ട്രോഫിയും ലോകകപ്പ് മെഡലുമായി രോഹിത് ശർമ്മയെ കാണാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നു. അവൻ അത് ശരിക്കും അർഹിക്കുന്നു". യുവരാജ് പറഞ്ഞു.

vachakam
vachakam
vachakam

രോഹിത് ശർമ്മ തൻ്റെ കരിയറിൽ കൂടുതൽ വിജയങ്ങൾ നേടിയപ്പോഴും, ഒരു വ്യക്തി എന്ന നിലയിൽ അദ്ദേഹം ഒരിക്കലും മാറിയിട്ടില്ല. അതാണ് രോഹിത് ശർമ്മയുടെ സൗന്ദര്യം. അവൻ എപ്പോഴും ഫണ്‍ ആണ് , അവൻ ഒരു മികച്ച ക്യാപ്റ്റനാണ് . ക്രിക്കറ്റിൽ നിന്നുള്ള എൻ്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് യുവരാജ് പറഞ്ഞു.

"ഈ ടി20 ലോകകപ്പിൽ രോഹിത് ശർമ്മയുടെ സാന്നിധ്യം ഇന്ത്യയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമായിരിക്കും - ഞങ്ങൾക്ക് ഒരു നല്ല ക്യാപ്റ്റനെ ആവശ്യമുണ്ട്, സമ്മർദ്ദത്തിൽ നല്ല തീരുമാനങ്ങൾ എടുക്കുന്ന വിവേകമുള്ള ക്യാപ്റ്റനെ  ആവശ്യമാണെന്ന് ഞാൻ കരുതുന്നു, അതാണ് രോഹിത്". യുവരാജ് പറഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam