പി.എസ്.ജിയിലെ അവസാന മത്സരത്തിൽ മെസ്സിക്ക് തോൽവിയോടെ മടക്കം

JUNE 4, 2023, 9:26 AM

പാരീസ് സെന്റ് ജെർമെയ്‌നിനായി ലയണൽ മെസ്സിയുടെ അവസാന മത്സരം തോൽവിയോടെ അവസാനിച്ചു. ഇന്നലെ സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ക്ലെർമോണ്ട് ഫൂട്ടിനോട് രണ്ടിനെതിരെ മൂന്നു ഗോളിന്റെ തോൽവിയാണ് പിഎസ്ജി ഏറ്റുവാങ്ങിയത്.പാർക്ക് ഡെസ് പ്രിൻസസിലെ ചില ആരാധകരിൽ നിന്ന് മെസ്സിക്ക് കൂവലുകൾ ഏൽക്കേണ്ടി വരികയും ചെയ്തു.

മെസ്സി ക്ലബ്ബിലെ കരാർ നീട്ടില്ല എന്ന് കിക്ക്-ഓഫിന് മുമ്പ് PSG സ്ഥിരീകരിചിരുന്നു.ശനിയാഴ്ചത്തെ മത്സരം ആരംഭിക്കുന്നതിന് മുമ്പ് പാർക് ഡെസ് പ്രിൻസസ് അനൗൺസർ മെസ്സിയുടെ പേര് വായിച്ചപ്പോൾ പിഎസ്ജിയിലെ ചില ആരാധകർ മെസ്സിക്കെതിരെ കൂവി.

കുറച്ച് മിനിറ്റുകൾക്ക് ശേഷം മൂന്ന് കുട്ടികളുടെ കൈകൾ പിടിച്ച് അവരുടെ നെറ്റിയിൽ ചുംബിച്ച മുഖത്ത് പുഞ്ചിരിയോടെ മെസ്സി മൈതാനത്തേക്ക് നടന്നു

vachakam
vachakam
vachakam

.”ഈ രണ്ട് വർഷത്തെ ക്ലബ്ബിനും പാരീസ് നഗരത്തിനും അതിലെ ജനങ്ങൾക്കും ഞാൻ നന്ദി പറയുന്നു. ഭാവിയിൽ നിങ്ങൾക്ക് എല്ലാ ആശംസകളും നേരുന്നു,” മെസ്സി ക്ലബ് വെബ്‌സൈറ്റിനോട് പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam