ടി20, ഏകദിന പരമ്പരകളിൽ ദുഷ്മന്ത ചമീര പുറത്ത്

JULY 26, 2024, 6:37 PM

ഇന്ത്യക്കെതിരായ ടി20, ഏകദിന പരമ്പരകളിൽ നിന്ന് ശ്രീലങ്കൻ ഫാസ്റ്റ് ബൗളർ ദുഷ്മന്ത ചമീര പുറത്തായി. ആരോഗ്യപരമായ പ്രശ്‌നങ്ങൾ കാരണമാണ് ചമീര ടീമിൽ നിന്ന് പിന്മാറേണ്ടി വന്നത്.

ചമീരയ്ക്ക് ബാധിച്ച ബ്രോങ്കൈറ്റിസ്, ശ്വാസകോശ സംബന്ധമായ അണുബാധ എന്നിവയിൽ നിന്ന് താരം ഇപ്പോഴും സുഖം പ്രാപിച്ചിട്ടില്ല. അതിനാൽ അദ്ദേഹം ടി20 പരമ്പരയുടെ ഭാഗമാകില്ല.' ശ്രീലങ്ക ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.

ശ്രീലങ്ക ചമീരക്ക് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 'ഇന്നലെയാണ് ഞങ്ങൾക്ക് റിപ്പോർട്ടുകൾ തിരികെ ലഭിച്ചത്, ഇന്ത്യക്കെതിരായ ടി20കളും ഏകദിനങ്ങളും അദ്ദേഹത്തിന് (ദുഷ്മന്ത ചമീര) നഷ്ടമാകും.' ശ്രീലങ്കയുടെ ചീഫ് സെലക്ടർ ഉപുൽ തരംഗ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.

vachakam
vachakam
vachakam

32 കാരനായ ചമീര, ശ്രീലങ്കയ്ക്കായി ടി20യിൽ ഇതുവരെ 8.09 ഇക്കോണമിയിൽ 55 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam