ജോവോ നെവസിനായി പിഎസ്ജി

JULY 26, 2024, 2:24 PM

പിഎസ്ജി അവരുടെ മധ്യനിരയിലേക്ക് ബെൻഫിക്കയുടെ 19കാരനായ ജോവോ നെവസിനെ എത്തിക്കും. നെവസിനായുള്ള പിഎസ്ജി ശ്രമങ്ങൾ വിജയം കാണുന്നതിന് അടുത്താണെന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു.

താരവുമായി പിഎസ്ജി നേരത്തെ തന്നെ കരാർ ധാരണയിൽ എത്തിയിരുന്നു. അടുത്ത ആഴ്ചയോടെ ട്രാൻസ്ഫർ നടപടികൾ പൂർത്തിയാക്കാനാണ് പിഎസ്ജി ശ്രമിക്കുന്നത്.

പിഎസ്ജി ഇപ്പോൾ ബെൻഫിക്കയുമായി ട്രാൻസ്ഫർ ഫീയുടെ ചർച്ചയിലാണ്. ബെൻഫിക്കയുടെ 120 മില്യൺ യൂറോയുടെ റിലീസ് നൽകാൻ പിഎസ്ജി ഒരുക്കമല്ല. 70 മില്യൺ ആണ് പിഎസ്ജി വെക്കുന്ന മൂല്യം. ഒപ്പം അവരുടെ താരമായ റെനാറ്റോ സാഞ്ചസിനെ നൽകാനും അവർ ഒരുക്കമാണ്.

vachakam
vachakam
vachakam

ഫാബിയൻ റൂയിസ്, ഉഗാർതെ എന്നീ മധ്യനിര താരങ്ങൾ ക്ലബ് വിടാൻ സാധ്യതയുണ്ട് എന്നതും കൂടെ കണക്കിലെടുത്താണ് പിഎസ്ജി പുതിയ മധ്യനിര താരത്തെ ലക്ഷ്യമിടുന്നത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam