വനിതാ ഏഷ്യാകപ്പ് ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

JULY 26, 2024, 7:12 PM

വനിതാ ഏഷ്യാകപ്പ് ക്രിക്കറ്റിൽ ബംഗ്ലാദേശിനെ പത്തു വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിലെത്തി. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തിൽ 80 റൺസാണെടുത്തത്. മറുപടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 11 ഓവറിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലക്ഷ്യത്തിലെത്തി. ബംഗ്ലാദേശിനു വേണ്ടി 32 റൺസെടുത്ത ക്യാപ്ടൻ നിഗാർ സുൽത്താന മാത്രമാണ് പൊരുതിയത്. 19 റൺസ് നേടിയ ഷോർണ അക്തറും മികച്ച പിന്തുണ നൽകി.

ഇന്ത്യക്ക് വേണ്ടി രേണുകാ സിംഗ് നാല് ഓവറിൽ ഒരു മെയ്ഡിൻ അടക്കം 10 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും രാധാ യാദവ് നാല് ഓവറിൽ 14 റൺസ് വിട്ടുനൽകി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിംഗിൽ ഇന്ത്യയ്ക്കായി ഷഫാലി വർമ്മയും സ്മൃതി മന്ദാനയും അനായാസ ബാറ്റിംഗാണ് കാഴ്ചവച്ചത്. ഷഫാലി വർമ്മ 26 റൺസും സ്മൃതി മന്ദാന 39 പന്തുകൾ നേരിട്ട് 55 റൺസുമെടുത്തു.

vachakam
vachakam
vachakam

രേണുകാ സിംഗാണ് കളിയിലെ താരം. പാകിസ്ഥാനും ശ്രീലങ്കയും തമ്മിലുളള മത്സരത്തിലെ വിജയികളെ കലാശപ്പോരാട്ടത്തിൽ ഇന്ത്യ നേരിടും.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam