ടി20 പരമ്പരയിൽ നിന്നും നുവാൻ തുഷാര പുറത്ത്

JULY 26, 2024, 2:37 PM

ഇന്ത്യയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയിൽ നിന്ന് ശ്രീലങ്കൻ സീമർ നുവാൻ തുഷാരയെ ഒഴിവാക്കി. തള്ളവിരലിനേറ്റ പരിക്കാണ് താരത്തിന് പ്രശ്‌നമായത്.

ദിൽഷൻ മധുശങ്കയാണ് തുശാരക്ക് പകരക്കാരനായത്. ബുധനാഴ്ച ടീമിന്റെ പരിശീലന സെഷനിൽ ഫീൽഡിങ്ങിനിടെ ആണ് താരത്തിന്റെ ഇടത് തള്ളവിരലിന് പരിക്കേറ്റത്.

തുഷാരയുടെ മെഡിക്കൽ റിപ്പോർട്ടിൽ ഇടത് തള്ളവിരലിന് പൊട്ടലുണ്ടായതായി ശ്രീലങ്കൻ ക്രിക്കറ്റ് അവരുടെ എക്‌സ് ഹാൻഡിലിലൂടെ അറിയിച്ചു. ജൂലൈ 27 ശനിയാഴ്ച പല്ലേക്കെലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന മൂന്ന് ടി20 മത്സരങ്ങളിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam