ഹാർദ്ദിക്കിന് സ്ഥിരതയുണ്ടെങ്കിൽ അവൻ സ്‌റ്റോക്‌സിനെക്കാൾ മികച്ചവൻ: സ്‌കോട്ട് സ്‌റ്റൈറിസ്

JULY 27, 2024, 1:07 PM

ഹാർദിക് പാണ്ഡ്യ കൂടുതൽ സ്ഥിരത കാണിക്കേണ്ടതുണ്ടെന്ന് മുൻ ന്യൂസിലൻഡ് ക്രിക്കറ്റ് താരം സ്‌കോട്ട് സ്‌റ്റൈറിസ്. ഹാർദിക് കഴിവ് നോക്കിയാൽ ഈ ലോകത്തെ മികച്ച ഓൾ റൗണ്ടറാണെന്നും പക്ഷെ സ്ഥിരത ഇല്ലാത്തത് അദ്ദേഹത്തെ പിറകോട്ട് വലിക്കുന്നു എന്നും സ്‌റ്റൈറിസ് പറഞ്ഞു.

ഓൾ റൗണ്ടർ എന്നതിൽ ബെൻ സ്‌റ്റോക്‌സിനെക്കാൾ കഴിവ് ഹാർദികിന് ഉണ്ടാകാം. അദ്ദേഹം അസാമാന്യ വൈദഗ്ധ്യമുള്ള ക്രിക്കറ്റ് കളിക്കാരനാണ്. പക്ഷെ അവൻ അത് ഇതുവരെ സ്ഥിരത കാണിച്ചിട്ടില്ല. അതിനാൽ, അവൻ അവന്റെ പ്രകടനത്തിലൂടെ ടീമിനെ നയിക്കേണ്ടതുണ്ട്.' സ്‌റ്റൈറിസ് പറഞ്ഞു.

'ഹാർദിക് എപ്പോഴും കളിക്കണം എന്നാണ് ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നത്. അതാണ് ഇപ്പോൾ കാണേണ്ടത്. വരാനിരിക്കുന്ന ടൂർണമെന്റുകളിൽ ബാറ്റുകൊണ്ടും പന്ത് കൊണ്ടും കൂടുതൽ കാര്യങ്ങൾ നൽകാനുള്ള ഫിറ്റ്‌നസ് പാണ്ഡ്യ നേടണം' സ്‌റ്റൈറിസ് അഭിപ്രായപ്പെട്ടു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam