ഇന്ത്യൻ ടീം എന്തിന് പാകിസ്താനിൽ പോകണം: ഹർഭജൻ സിംഗ്

JULY 26, 2024, 2:30 PM

ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ ടീം പാകിസ്താനിൽ പോകരുതെന്ന് മുൻ താരം ഹർഭജൻ സിംഗ്. ബി.സി.സി.ഐയുടെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. അവിടെ സുരക്ഷാ പ്രശ്‌നങ്ങളുണ്ട്. എന്നും ഓരോ സംഭവങ്ങൾ നടക്കുന്നുണ്ട്. ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയെക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ലെന്നും മുൻ എംപി കൂടിയായ ഹർഭജൻ സിംഗ് പറഞ്ഞു.

'ഇന്ത്യൻ ടീം എന്തിന് പാകിസ്താനിലേക്ക് പോകണം? അവിടെയുള്ള സുരക്ഷാ പ്രശ്‌നം പ്രധാനമാണ്. പാകിസ്താനിലെ സാഹചര്യം അങ്ങനെയാണ്. എന്നും ഓരോ സംഭവങ്ങൾ നടക്കുന്നുണ്ട്. അവിടെ പോകുന്നത് സുരക്ഷിതമാണെന്ന് ഞാൻ കരുതുന്നില്ല. ബി.സി.സി.ഐയുടെ നിലപാട് തികച്ചും ശരിയാണ്, ഞങ്ങളുടെ കളിക്കാരുടെ സുരക്ഷയേക്കാൾ പ്രാധാന്യം മറ്റൊന്നിനുമില്ല. ഞാൻ ബി.സി.സി.ഐയുടെ നിലപാടിനെ പൂർണമായി പിന്തുണയ്ക്കുന്നു ' ഹർഭജൻ പറഞ്ഞു.

2017ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയെ തോൽപ്പിച്ച് പാകിസ്താൻ കിരീടം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഫഖർ സമന്റെ 114 റൺസിന്റെ പിൻബലത്തിൽ 50 ഓവറിൽ 338 റൺസെടുത്തു. ഇന്ത്യയെ 158 റൺസിന് പുറത്താക്കി 180 റൺസിന് വിജയിക്കുകയായിരുന്നു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam