ഫെർലാൻഡ് മെൻഡിയുടെ കരാർ പുതുക്കി റയൽ മാഡ്രിഡ്

JULY 26, 2024, 6:45 PM

റയൽ മാഡ്രിഡ് അവരുടെ ഡിഫൻഡറായ ഫെർലാൻഡ് മെൻഡിയുടെ കരാർ പുതുക്കി. സാന്റിയാഗോ ബെർണാബ്യൂവിൽ എത്തിയത് മെൻഡി വലിയ പ്രകടനങ്ങൾ ആണ് നടത്തുന്നത്.

എങ്കിലും റയൽ മാഡ്രിഡ് അൽഫോൺസോ ഡേവിസിനെ സ്വന്തമാക്കാൻ സാധ്യത ഉണ്ട് എന്ന വാർത്തകൾ വന്നത് മെൻഡിയുടെ ഭാവി ആശങ്കയിൽ ആക്കിയിരുന്നു. കഴിഞ്ഞ സീസണുകളിൽ പരിക്ക് കാരണം മെൻഡിക്ക് നിരവധി മത്സരങ്ങൾ നഷ്ടമായിരുന്നു.

കഴിഞ്ഞ സീസണിൽ മെൻഡി തന്റെ ഫിറ്റ്‌നസ് വീണ്ടെടുക്കുകയും എല്ലാ മത്സരങ്ങളിലുമായി ക്ലബ്ബിനായി 36 മത്സരങ്ങൾ കളിച്ചിരുന്നു. 29 കാരനായ ഡിഫൻഡർ 2019ൽ 47 മില്യൺ പൗണ്ടിന്റെ ഇടപാടിൽ ലിഗ് 1 ക്ലബായ ലിയോണിൽ നിന്ന് ആയിരുന്നു റയൽ മാഡ്രിഡിലേക്ക് എത്തി ലോസ് ബ്ലാങ്കോസിനൊപ്പം ചേർന്നത്.

vachakam
vachakam
vachakam

മാർക്ക പറയുന്നതനുസരിച്ച്, മെൻഡിയുമായി റയൽ മാഡ്രിഡ് ഇപ്പോൾ ഒരു കരാർ ധാരണയിൽ എത്തിയിട്ടുണ്ട്. അത് 12 മാസത്തെ ഓപ്ഷനോടെ 2027 വരെ ക്ലബ്ബിൽ തുടരുന്ന കരാർ ആകും ഇത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam