ആകെ 1.4 ലക്ഷം: സ്റ്റാര്‍ട്ടപ്പില്‍ ഇന്ത്യ കുതിക്കുന്നു; മുന്നില്‍ മഹാരാഷ്ട്ര

JULY 27, 2024, 4:46 PM

ന്യൂഡല്‍ഹി: ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ കുതിച്ചുയരുന്നു. ഇന്ത്യയില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 1.4 ലക്ഷം സ്റ്റാര്‍ട്ടപ്പുകളാണെന്ന് വ്യവസായിക സഹമന്ത്രി ജിതിന്‍ പ്രസാദ രാജ്യസഭയില്‍ അറിയിച്ചു. മഹാരാഷ്ട്രയാണ് സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ മുന്‍പന്തിയില്‍. 25,044 സ്റ്റാര്‍ട്ടപ്പുകളാണ് സംസ്ഥാനത്തുള്ളത്.

15,019 രജിസ്‌ട്രേഡ് സ്റ്റാര്‍ട്ടപ്പുകളുമായി കര്‍ണാടകയാണ് രണ്ടാം സ്ഥാനത്ത്. 14,734 സ്റ്റാര്‍ട്ടുപ്പുകളുള്ള ഡല്‍ഹിയാണ് മൂന്നാമത്. ഉത്തര്‍പ്രദേശ് നാലം സ്ഥാനത്തും ഗുജറാത്ത് അഞ്ചാം സ്ഥാനത്തുമാണ്. സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം യഥാക്രമം 13,299-ഉം 11,436-ഉം ആണ്. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നതിനായി നിരവധി പദ്ധതികളും കേന്ദ്രം ആവിഷ്‌കരിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

സംരംഭങ്ങളുമായി ബന്ധപ്പെട്ട 19 മേഖലകളില്‍ പിന്തുണ നല്‍കുന്ന 'സ്റ്റാര്‍ട്ടപ്പ് ഇന്ത്യ ആക്ഷന്‍ പ്ലാന്‍' ഇതില്‍ പ്രധാനമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. വിവിധ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുന്നതില്‍ സാങ്കേതികവിദ്യയുടെ പങ്ക്, ആത്മനിര്‍ഭര്‍ ഭാരത് എന്നിവയും ഉള്‍പ്പെടുന്നു. സ്റ്റാര്‍ട്ടപ്പുകളുടെ നടത്തിപ്പിനും മറ്റുമായി 10,000 കോടി രൂപയുടെ ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി രാജ്യസഭയില്‍ അറിയിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam