യൂറോപ്യൻ ഡ്രൈവർമാരുടെ വ്യക്തിഗത വിവരങ്ങൾ യു.എസിലേക്ക് കൈമാറ്റം ചെയ്ത കേസിൽ ടാക്‌സി സേവന കമ്പനിയായ ഊബറിന് 290 ദശലക്ഷം യൂറോ (2715 കോടി ഇന്ത്യൻ രൂപ) പിഴ. ഡച്ച് ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി (ഡിപിഎ) ആണ് പിഴ ചുമത്തിയത്.
ടാക്‌സി ലൈസൻസുകൾ, ലൊക്കേഷൻ ഡാറ്റ, ഫോട്ടോകൾ, പേയ്‌മെൻ്റ് വിശദാംശങ്ങൾ, തിരിച്ചറിയൽ രേഖകൾ, ഡ്രൈവർമാരുടെ മെഡിക്കൽ വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള നിർണായക വിവരങ്ങൾ ഊബർ ശേഖരിച്ചതായി ഡിപിഎ പറഞ്ഞു.
ഊബറിന്റെ ഈ ഡേറ്റ കൈമാറ്റം യൂറോപ്യൻ യൂണിയന്റെ പൊതുവിവര സംരക്ഷണ നിയമങ്ങളുടെ (ജി.ഡി.പി.ആർ) ലംഘനമാണെന്ന് അതോറിറ്റി ചെയർമാൻ അലീഡ് വൂൾഫ്സെൻ ചൂണ്ടിക്കാട്ടി. അതേസമയം തീരുമാനം തെറ്റാണെന്നും നീതിക്ക് നിരക്കാത്തതാണെന്നും അപ്പീൽ നൽകുമെന്നും ഊബർ പ്രതികരിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്