ന്യൂഡെല്‍ഹി: ആമസോണടക്കം ഇ-കൊമേഴ്‌സ് കമ്പനികള്‍ക്കെതിരെ കടന്നാക്രമണവുമായി കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയല്‍. ഇ-കൊമേഴ്‌സ് വമ്പന്‍മാരുടെ ഇരപിടിത്ത മനോഭാവത്തോടെയുള്ള വിലമല്‍സരം ആശങ്കയുണര്‍ത്തുന്നെന്ന് ഗോയല്‍ പറഞ്ഞു. റീട്ടെയ്ല്‍ മേഖലയില്‍ വലിയ തൊഴില്‍ നഷ്ടത്തിന് ഇത് കാരണമായേക്കാമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 'ഇന്ത്യയിലെ തൊഴില്‍ മേഖലയിലും ഉപഭോക്തൃ ക്ഷേമത്തിലും ഇ-കൊമേഴ്‌സിന്റെ സ്വാധീനം' എന്ന പേരിലുള്ള റിപ്പോര്‍ട്ട് പുറത്തിറക്കുകയായിരുന്നു മന്ത്രി.
ഇന്ത്യയില്‍ ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്താന്‍ പോവുകയാണെന്ന് ആമസോണ്‍ പറയുമ്പോള്‍ വീണ്ടുവിചാരമില്ലാതെ എല്ലാവരും അത് ആഘോഷിക്കും. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് അത് ഏതെങ്കിലും രൂപത്തില്‍ ഗുണം ചെയ്യില്ലെന്ന കാര്യം മറന്നിട്ടാണ് ഈ ആഘോഷമെന്നും ഗോയല്‍ ചൂണ്ടിക്കാട്ടി.
'അവരുടെ ബാലന്‍സ് ഷീറ്റില്‍ ബില്യണ്‍ ഡോളറിന്റെ നഷ്ടമാണ് കഴിഞ്ഞ വര്‍ഷം കാണിച്ചിരിക്കുന്നത്. അവര്‍ക്ക് അത് തിരികെ പിടിക്കേണ്ടതുണ്ട്. 1000 കോടി രൂപ പ്രൊഫഷണലുകള്‍ക്ക് നല്‍കിയതോടെയാണ് അവര്‍ക്ക് ഈ നഷ്ടം സംഭവിച്ചത്. കേസ് വാദിക്കാതിരിക്കാന്‍ മുന്‍നിര അഭിഭാഷകര്‍ക്കെല്ലാം പണം നല്‍കിയതിനാലാണ് ഈ നഷ്ടം സംഭവിച്ചത്,' മന്ത്രി ആരോപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്