ന്യൂഡെല്‍ഹി: ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനം (ജിഡിപി) 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ 6.7% ആയി കുറഞ്ഞു. മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 8.2% വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഗണ്യമായ കുറവാണെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. തുടര്‍ച്ചയായ അഞ്ച് പാദങ്ങളിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചയാണിത്.
സര്‍ക്കാരിന്റെ മൂലധനച്ചെലവിടല്‍ കുറഞ്ഞതാണ് വളര്‍ച്ച കുറയാനുള്ള പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പും രാജ്യത്തുടനീളം നിലനിന്ന കടുത്ത ചൂടും സര്‍ക്കാരിന്റെ ചെലവിടലിനെ ബാധിച്ചിരുന്നു. കുറഞ്ഞ കോര്‍പ്പറേറ്റ് ലാഭം, കുറഞ്ഞ കോര്‍ ഔട്ട്പുട്ട് എന്നിവയും ജിഡിപി ഇടിവിന് കാരണമായി.
2023-24ലെ ആദ്യ പാദത്തിലെ 40.91 ലക്ഷം കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ പാദത്തിലെ യഥാര്‍ത്ഥ ജിഡിപി 43.64 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. ഇത് 6.7% വളര്‍ച്ചാ നിരക്കാണ്.
സാമ്പത്തിക വിദഗ്ധര്‍ കണക്കാക്കിയതിനോട് നീതി പുലര്‍ത്തുന്നതാണ് ഒന്നാം പാദത്തിലെ ജിഡിപി ഇടിവ്. അതേസമയം ഇതേ പാദത്തില്‍ 7.2% വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിച്ചിരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്