വെല്ലുവിളികള്‍ക്കിടെ ഇന്ത്യയുടെ വളര്‍ച്ച മാതൃകാപരമെന്ന് ആര്‍ബിഐ ഗവര്‍ണര്‍

AUGUST 20, 2024, 5:30 PM

ന്യൂഡെല്‍ഹി: കോവിഡ് മഹാമാരി, ഉക്രെയ്നിലെ യുദ്ധം, മറ്റ് ആഗോള സംഘര്‍ഷങ്ങള്‍ തുടങ്ങി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ വെല്ലുവിളികള്‍ക്കിടയിലും ഇന്ത്യ മാതൃകാപരമായ വളര്‍ച്ച നേടിയെന്ന്  റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. കഴിഞ്ഞ അഞ്ചോ ആറോ വര്‍ഷങ്ങളായി വലിയ ചാഞ്ചാട്ടങ്ങളാണ് ആഗോള തലത്തില്‍ ദൃശ്യമായിരുന്നത്. കോവിഡ് പ്രതിസന്ധി ലോകസമ്പദ് വ്യവസ്ഥകളില്‍ ഉല്‍പ്പാദന നഷ്ടമുണ്ടാക്കിയെങ്കിലും ഇന്ത്യ പ്രതിസന്ധിയില്‍ നിന്ന് കരകയറിയ രീതി മാതൃകാപരമാണെന്ന് അദ്ദേഹം നിരീക്ഷിച്ചു. 

'കോവിഡ് പ്രതിസന്ധി ലോകമെമ്പാടുമുള്ള എല്ലാ സമ്പദ്വ്യവസ്ഥകളിലും ശാശ്വതമായ ഉല്‍പാദന നഷ്ടത്തിലേക്ക് നയിച്ചു. ഇന്ത്യയുടെ കാര്യത്തില്‍, പ്രതിസന്ധിയില്‍ നിന്ന് ഞങ്ങള്‍ കരകയറിയ രീതി മാതൃകാപരമാണ്. ഇപ്പോള്‍ സാമ്പത്തിക മേഖലയും കൂടുതല്‍ ശക്തമായി ഉയര്‍ന്നു,' ശക്തികാന്ത ദാസ് പറഞ്ഞു. 

ഈ കാലയളവില്‍ പിടിച്ചുനില്‍ക്കാന്‍ റിസര്‍വ് ബാങ്ക് 100-ലധികം നടപടികള്‍ കൈക്കൊള്ളുകയും സര്‍ക്കാരുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്‌തെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

vachakam
vachakam
vachakam

ഇപ്പോള്‍ പണപ്പെരുപ്പം നിയന്ത്രണവിധേയമാണെങ്കിലും 4 ശതമാനം എന്ന ലക്ഷ്യം ഇപ്പോഴും അകലെയാണ്. സാമ്പത്തിക മേഖല ഇന്ന് മുമ്പത്തേതിനേക്കാള്‍ കൂടുതല്‍ സുസ്ഥിരമാണെന്നും അദ്ദേഹം പറഞ്ഞു. നടപ്പ് സാമ്പത്തിക വര്‍ഷം 7.2 ശതമാനം വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നാണ് ആര്‍ബിഐ പ്രവചനം.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam