1. എല്ലാവർക്കും, എല്ലായിടത്തും എഐ. ലോകോത്തര ഡിജിറ്റൽ അടിസ്ഥാനസൗകര്യത്തിലൂടെയും കണക്റ്റഡ് ഇന്റലിജൻസിലൂടെയും ജിയോ ബ്രെയിൻ എല്ലാവരിലേക്കും എല്ലായിടത്തും എഐ എത്തിക്കുമെന്ന് മുകേഷ് അംബാനി. എഐ എവരിവേർ ഫോർ എവരിവൺ എന്നതാണ് ജിയോ ബ്രെയിനിന്റെ ദൗത്യം.
2. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഖജനാവിന് നൽകിയ നികുതി 5.5 ലക്ഷം കോടി രൂപ.
3. ഒറ്റ കമ്പനിയെന്ന നിലയിൽ ദേശീയ ഖജനാവിലേക്ക് ഏറ്റവും കൂടുതൽ നികുതി നൽകുന്നത് റിലയൻസ് ഇൻഡസ്ട്രീസെന്ന് മുകേഷ് അംബാനി. 2023-24 സാമ്പത്തികവർഷത്തിൽ മാത്രം നൽകിയത് 1,86,440 കോടി രൂപ.
4. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ മാത്രം റിലയൻസ് നടത്തിയത് 5.28 ലക്ഷം കോടി രൂപയുടെ നിക്ഷേപമെന്ന് മുകേഷ് അംബാനി.
5. കഴിഞ്ഞ വർഷം റിലയൻസ് രാജ്യത്ത് സൃഷ്ടിച്ചത് 1.7 ലക്ഷം പുതിയ തൊഴിലുകൾ. നിലവിൽ റിലയൻസിൽ ജോലിയെടുക്കുന്നത് 6.5 ലക്ഷം പേർ.
6. ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ഡാറ്റ വിപണി.
7. ആഗോള മൊബൈൽ ട്രാഫിക്കിന്റെ 8 ശതമാനം സംഭാവന ചെയ്യുന്നത് ജിയോ.
8. എട്ട് വർഷത്തിനുള്ളിൽ ജിയോ ലോകത്തെ ഏറ്റവും വലിയ മൊബൈൽ ഡാറ്റ കമ്പനിയായി മാറി
9. ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ ഹോം സർവീസസ് സേവനദാതാവും ജിയോയാണ്, എത്തുന്നത് 30 മില്യൺ കുടുംബ ഉപഭോക്താക്കളിലേക്ക്.
10. റീട്ടെയ്ൽ ബിസിനസ് അടുത്ത 34 വർഷത്തിനുള്ളിൽ ഇരട്ടിയാക്കുമെന്ന് ഇഷ അംബാനി.
11. ഒരോ 30 ദിവസത്തിലും ഒരു മില്യൺ പുതിയ കുടുംബങ്ങളിലേക്ക് ജിയോഎയർഫൈബർ എത്തുമെന്ന് മുകേഷ് അംബാനി. അതിവേഗത്തിൽ 100 മില്യൺ ഉപഭോക്താക്കളിലേക്ക് ജിയോഎയർഫൈബർ എത്തുമെന്നും അംബാനി.
12. ഡീപ് ടെക് ട്രാൻസ്‌ഫോർമേഷൻ റിലയൻസിനെ ലോകത്തിലെ ടോപ് 30 കമ്പനികളിലെത്തിക്കുമെന്ന് മുകേഷ് അംബാനി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്