പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സേവനമായ 'ടിക്കറ്റ് ന്യൂ'വിനെ  ഏറ്റെടുത്ത് സൊമാറ്റോ 

AUGUST 22, 2024, 2:28 PM

ഡിജിറ്റല്‍ പേമെന്റ്സ് സേവനമായ പേടിഎമ്മിന്റെ സിനിമാ, ഇവന്റ് ടിക്കറ്റിങ് സേവനമായ 'ടിക്കറ്റ് ന്യൂ'വിനെ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ ഏറ്റെടുക്കുന്നതായി റിപ്പോർട്ട്. 2048 കോടി രൂപയ്ക്കാണ് ഏറ്റെടുക്കല്‍ എന്നാണ് പുറത്തു വരുന്ന വിവരം. 

നിലവില്‍ റിലയൻസ് ജിയോയുടെ ബുക്ക് മൈ ഷോ എന്ന പ്ലാറ്റ്ഫോമാണ് സിനിമാ, ഇവന്റ് ടിക്കറ്റിങ് രംഗത്ത് രാജ്യത്ത് മുന്നില്‍. ഈ രംഗത്തേക്കാണ് സൊമാറ്റോയും കടന്നുവരുന്നത്. 2017 മുതല്‍ ബുക്ക് മൈ ഷോയുടെ ശക്തരായ എതിരാളിയാണ് പേടിഎം. ഈ വിപണി വിഹിതമാണ് പേടിഎം സൊമാറ്റോയ്ക്ക് കൈമാറുന്നത് എന്നതും ശ്രദ്ധേയമായ കാര്യമാണ്.

സിനിമാ ടിക്കറ്റിങ് സേവനം സ്വന്തമായി ആരംഭിച്ച പേടിഎം 2017, 2018 വർഷങ്ങളിലാണ് തത്സമയ പരിപാടികളുടെ ടിക്കറ്റ് ബുക്കിങ് സേവനമായ ഇൻസൈഡറിനേയും സിനിമാ ടിക്കറ്റിങ് സേവനമായ ടിക്കറ്റ് ന്യൂവിനേയും ഏറ്റെടുത്തത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam