കൊച്ചി: രാജ്യത്തെ എടിഎം സംവിധാനത്തിൽ വൻ മാറ്റങ്ങൾ വരുത്തുന്ന പദ്ധതികൾക്ക് മുംബൈയിൽ നടക്കുന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ടി. റാബി ശങ്കർ തുടക്കം കുറിച്ചു.
യുപിഐ ഇന്റർഓപ്പറബിൾ ക്യാഷ് ഡെപ്പോസിറ്റ് (യുപിഐഐസിഡി), ഡിജിറ്റൽ ബാങ്കിങ് യൂണിറ്റ്‌സ് (ഡിബിയുഎസ്) എന്നിവ അടക്കമുള്ള പദ്ധതികളാണ് നാഷണൽ പെയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യയുമായി ചേർന്ന് തുടക്കം കുറിച്ചത്.
യുപിഐ ഐസിഡി വഴി ഉപഭോക്താക്കൾക്ക് ബാങ്കുകളുടേയും വൈറ്റ് ലേബൽ ഓപറേറ്റർമാരുടേയും എടിഎമ്മുകളിലൂടെ കാർഡ് ഇല്ലാതെ തന്നെ തങ്ങളുടെ സ്വന്തം ബാങ്ക് അക്കൗണ്ടുകളിലേക്കോ മറ്റ് ഏതെങ്കിലും ബാങ്ക് അക്കൗണ്ടുകളിലേക്കോ പണം നിക്ഷേപിക്കാനാവും.
യുപിഐയുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ, വെർച്വൽ പെയ്‌മെന്റ് അഡ്രെസ്റ്റ് (വിപിഎ), അക്കൗണ്ട് ഐഎഫ്എസ്സി തുടങ്ങിയവയുടെ സഹായത്തോടെയാണ് പണം നിക്ഷേപിക്കാനാവുന്നതും പ്രക്രിയകൾ ലളിതമാക്കുന്നതും.
എടിഎമ്മുകൾക്ക് ഡിജിറ്റൽ ബാങ്കിങ് യൂണിറ്റുകളായി പ്രവർത്തിക്കാനും സാധിക്കുന്നതാണ് അടുത്ത സേവനം. ഭാരത് ബിൽ പെയ്‌മെന്റ് സിസ്റ്റത്തെ ഭാരത് കണക്ട് ആയി റീ ബ്രാൻഡിങ് ചെയ്യുന്ന പ്രഖ്യാപനവും ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിൽ നടത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്