മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് പവറിന്റെ പ്രൊജക്റ്റ് ഏറ്റെടുക്കാന്‍ ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പവര്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. 600 മെഗാവാട്ട് ശേഷിയുള്ള ബുട്ടിബോരി താപ വൈദ്യുത നിലയത്തിന്റെ ഏറ്റെടുപ്പിനായാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ഏകദേശം 3000 കോടി രൂപയുടെ കൈമാറ്റ ഇടപാടിനാണ് കളമൊരുങ്ങുന്നത്. ഇടപാട് യാഥാര്‍ത്ഥ്യമായാല്‍ ഇതാദ്യമായി റിലയന്‍സിന്റെ ഒരു കമ്പനി അദാനിക്ക് സ്വന്തമാകും.
പാപ്പരായ റിലയന്‍സ് പവറിന്റെ സഹസ്ഥാപനമായ വിദര്‍ഭ ഇന്‍ഡസ്ട്രീസാണ് നിലവില്‍ ബുട്ടിബോരി കമ്പനിയുടെ ഉടമകള്‍. കമ്പനിയുടെ വായ്പാദാതാവായ സിഎഫ്എം അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയുമായാണ് അദാനി പവര്‍ ചര്‍ച്ച നടത്തുന്നത്. രണ്ട് പ്ലാന്റുകളുള്ള പ്രൊജക്റ്റിന് 6000 കോടി രൂപയുടെ ആകെ മൂല്യമാണ് കണക്കാക്കിയിരിക്കുന്നത്.
ഏപ്രിലില്‍, മഹാരാഷ്ട്രയിലെ വാഷ്‌പേട്ടിലുള്ള വിന്‍ഡ് ഇലക്ട്രിക് പ്രൈജക്റ്റ്, ജെഎസ്ഡബ്ല്യു റിന്യൂവബിള്‍ എനര്‍ജിക്ക് റിലയന്‍സ് പവര്‍ കൈമാറിയിരുന്നു. ബിസിനസില്‍ തിരിച്ചുവരവിന് ശ്രമിക്കുന്ന അനില്‍ അംബാനിക്ക് നാഗ്പൂര്‍ പ്രൊജക്റ്റിന്റെ കൈമാറ്റം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഊര്‍ജ മേഖലയില്‍ ഏറ്റവും വലിയ കമ്പനിയാകാനുള്ള ലക്ഷ്യത്തിലേക്ക് മികച്ച ഒരു ചുവടുവെപ്പാകും അദാനി ഗ്രൂപ്പിനെ സംബന്ധിച്ച് ഈ ഇടപാട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്