ഇന്ത്യയിലെ മാത്രമല്ല ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ധനികരിൽ ഒരാളാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ലോകത്തിലെ സമ്പന്ന പട്ടികയിൽ അംബാനിയുടെ സ്ഥാനം ഇപ്പോൾ പിന്നിലായി എന്ന റിപ്പോർട്ട് ആണ് പുറത്തു വരുന്നത്. ഈ പട്ടികയിൽ 11-ാം സ്ഥാനത്തായിരുന്ന മുകേഷ് അംബാനി ഇപ്പോൾ 12-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നാണ് ലഭിക്കുന്ന വിവരം.
പ്രമുഖ അമേരിക്കൻ എഐ ചിപ്പ് മേക്കർ, എൻവിഡിയയുടെ സ്ഥാപകനും സിഇഒയുമായ ജെൻസൻ ഹുവാങ് ആണ് മുകേഷ് അംബാനിയെയെ മറികടന്ന് 11-ാം സ്ഥാനത്തേക്ക് എത്തിയത് എന്നാണ് റിപ്പോർട്ട്. ബ്ലൂംബെർഗ് ബില്യണയർ സൂചിക പ്രകാരം അംബാനിയുടെയും ഹുവാങ്ങിൻ്റെയും ആസ്തി 113 ബില്യൺ ഡോളറാണ്. എന്നാൽ കുറച്ച് ഡോളറുകളുടെ വ്യത്യാസത്തിൽ ഹുവാങ് അംബാനിയേക്കാൾ മുന്നിലാണ്.
അതേസമയം കഴിഞ്ഞ വെള്ളിയാഴ്ച വിപണി അവസാനിക്കുമ്പോൾ ഹുവാങ്ങിൻ്റെ ആസ്തി 4.73 ബില്യൺ ഡോളർ ഉയർന്നപ്പോൾ അംബാനിയുടെ ആസ്തി 12.1 മില്യൺ ഡോളർ വർദ്ധിച്ചു. ഈ വർഷം എൻവിഡിയയുടെ ഓഹരികൾ കുത്തനെ ഉയർന്നിരുന്നു. ഇതാണ് ഈ വർഷം ഏറ്റവും കൂടുതൽ വരുമാനം നേടുന്ന ശതകോടീശ്വരനായി ഹുവാങ്ങിനെ മാറ്റിയത്. ഈ വർഷം അദ്ദേഹത്തിൻ്റെ ആസ്തി 69.3 ബില്യൺ ഡോളർ ആയി ആണ് വർദ്ധിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്