വെസ്റ്റിൻഡീസ് ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് ആദ്യ ദിനം ബൗളർമാരുടേത്

JULY 27, 2024, 1:01 PM

വെസ്റ്റിൻഡീസും ഇംഗ്ലണ്ടും തമ്മിലുള്ള പരമ്പരയിലെ അവസാന ടെസ്റ്റിൽ ആദ്യ ദിവസം ബൗളർമാരുടേത്. ഇന്ന് ആകെ 13 വിക്കറ്റുകൾ എഡ്ജ്ബാസ്റ്റണിൽ വീണു. ഇന്ന് ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 282ൽ ഓളൗട്ടായി. ക്യാപ്ടൻ ബ്രാത്‌വൈറ്റ്, ഹോൾഡർ, ജോഷുവ ഡി സിൽവ എന്നിവരാണ് ബാറ്റു കൊണ്ട് വെസ്റ്റിൻഡീസിന്റെ രക്ഷയ്‌ക്കെത്തിയത്.

ബ്രാത്‌വൈറ്റ് 61 റൺസുമായി ടോപ് സ്‌കോററായി. ഹോൾഡർ 59 റൺസും ജോഷുവ ഡി സിൽവ 49 റൺസും എടുത്തു. ഇംഗ്ലണ്ടിനായി ഗസ് ആറ്റ്കിൻസൺ 4 വിക്കറ്റുകൾ വീഴ്ത്തി. ക്രിസ് വോക്‌സ് മൂന്ന് വിക്കറ്റു. മാർക്ക് വുഡ് 2 വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഇന്ന് കളി പിരിയുമ്പോ 383 എന്ന നിലയിലാണ്. 6 റൺസുമായി ഒലി പോപും 2 റൺസുമായി റൂട്ടുമാണ് ക്രീസിലുള്ളത്. സാക് ക്രോളി, ഡക്കറ്റ്, മാർക്ക് വുഡ് എന്നിവരുടെ വിക്കറ്റാണ് ഇംഗ്ലണ്ടിന് നഷ്ടമായത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam