ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം അനുവദിച്ചു

JULY 27, 2024, 8:21 AM

തിരുവനന്തപുരം: പാരീസ് ഒളിമ്ബിക്സിനുള്ള ഇന്ത്യൻ ടീമില്‍ അംഗങ്ങളായ അഞ്ച് മലയാളിതാരങ്ങള്‍ക്കും അത്‌ലറ്റിക്സ് ചീഫ് കോച്ച്‌ രാധാകൃഷ്ണൻ നായർക്കും അഞ്ച് ലക്ഷം രൂപ വീതം അനുവദിച്ചതായി മന്ത്രി വി.അബ്ദുറഹിമാൻ.

പരിശീലനത്തിനും ഒളിമ്ബിക്സിനുള്ള മറ്റ് ഒരുക്കങ്ങള്‍ക്കുമാണ് ഈ തുകയെന്ന് മന്ത്രി അറിയിച്ചു.ദേശീയ മത്സരങ്ങളില്‍ കേരളത്തെ പ്രതിനിധീകരിച്ച താരങ്ങളായ മുഹമ്മദ് അനസ്, മുഹമ്മദ് അജ്മല്‍, അബ്ദുള്ള അബൂബക്കർ, പി.ആർ. ശ്രീജേഷ്, എച്ച്‌.എസ്. പ്രണോയ് എന്നിവർക്കാണ് തുക അനുവദിച്ചത്.

കഴിഞ്ഞ തവണ മികച്ച നേട്ടം കൈവരിച്ച ശ്രീജേഷിന്‍റെ നേതൃത്വത്തിലുള്ള ഹോക്കി ടീമില്‍ ഇത്തവണയും മെഡല്‍ പ്രതീക്ഷയുണ്ട്. ബാഡ്മിന്‍റണില്‍ പ്രണോയും ഫോമിലാണെന്ന് അദ്ദേഹം പറഞ്ഞു.

vachakam
vachakam
vachakam

ഒളിമ്ബിക്സില്‍ പങ്കെടുക്കുന്ന മലയാളി താരങ്ങള്‍ക്കും ഇന്ത്യൻ ടീമിനാകെയും മന്ത്രി വിജയാശംസകള്‍ നേർന്നു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam