ഡ്രസ്സിങ് റൂം സാഹചര്യങ്ങൾ നന്നായെങ്കിൽ മാത്രമേ ടീമിന് വിജയം നേടാനാകൂ : ഗൗതം ഗംഭീർ

JULY 26, 2024, 7:02 PM

പുതിയ ക്യാപ്ടനും പുതിയ കോച്ചിനും കീഴിൽ ആദ്യ പോരാട്ടത്തിന് ഒരുങ്ങുകയാണ് ഇന്ത്യൻ ടി20 ടീം. ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം ജൂലായ് 27-ാം തിയതിയാണ്. സൂര്യകുമാർ യാദവ് ടി20 ടീമിന്റെ മുഴുവൻ സമയ ക്യാപ്ടനായ ശേഷമുള്ള ആദ്യ പരമ്പരയാണിത്. കൂടെ പുതിയ പരിശീലകൻ ഗൗതം ഗംഭീറിന്റെ ആദ്യ പരീക്ഷണവും. രോഹിത് ശർമ ടി20 ലോകകപ്പിന് ശേഷം ആ ഫോർമാറ്റിൽ നിന്ന് വിരമിച്ചതോടെയാണ് സൂര്യയ്ക്ക് ബി.സി.സി.ഐ ക്യാപ്ടൻ സ്ഥാനം നൽകിയത്.

രോഹിത്തിനു ശേഷം ഹാർദിക് പാണ്ഡ്യ ക്യാപ്ടനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അപ്രതീക്ഷിതമായി ക്യാപ്ടൻസി സൂര്യയ്ക്ക് കൈവരികയായിരുന്നു. ഇപ്പോഴിതാ ടീം ക്യാപ്ടനായ ശേഷം ലങ്കൻ പരമ്പരയ്ക്ക് മുന്നോടിയായി സൂര്യകുമാർ വിളിച്ച ടീം മീറ്റിങ്ങിൽ നിന്ന് ഹാർദിക് വിട്ടുനിന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒരു പ്രമുഖ ഹിന്ദി മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായി ദീർഘകാലം ഒന്നിച്ച് കളിച്ചവരാണ് ഹാർദിക്കും സൂര്യയും. കഴിഞ്ഞ സീസണിൽ ഹാർദിക്കിനു കീഴിൽ സൂര്യ മുംബൈ ടീമിൽ കളിക്കുകയും ചെയ്തിരുന്നു. ശ്രീലങ്കയിലേക്ക് യാത്രതിരിക്കും മുമ്പ് വിമാനത്താവളത്തിൽവെച്ച് കണ്ടപ്പോൾ സൂര്യയെ കെട്ടിപ്പിടിക്കുന്ന ഹാർദിക്കിന്റെ ചിത്രം വൈറലാകുകയും ചെയ്തിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് ക്യാപ്ടനായ ശേഷം സൂര്യ വിളിച്ചുകൂട്ടിയ ആദ്യ ടീം മീറ്റിങ്ങിൽ തന്നെ ഹാർദിക് പങ്കെടുക്കാതിരുന്നത്.

vachakam
vachakam
vachakam

ലങ്കയിലെത്തിയ ഇന്ത്യൻ ടീമിന്റെ ആദ്യ പരിശീലന സെഷൻ ബുധനാഴ്ചയായിരുന്നു. ഇതിനു മുമ്പായി വിളിച്ച യോഗത്തിലാണ് ഹാർദിക് പങ്കെടുക്കാതിരുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഇതിനു പിന്നാലെ നടന്ന പരിശീലന സെഷനിൽ ഹാർദിക് പങ്കെടുത്തു.

ടീം മീറ്റിങ്ങിൽ നിന്ന് ഹാർദിക് വിട്ടുനിന്നതിന്റെ പശ്ചാത്തലത്തിൽ കോച്ച് ഗൗതം ഗംഭീർ പരിശീലന സെഷനിടെ ഹാർദിക്കുമായി ദീർഘനേരം സംസാരിച്ചുവെന്നും റിപ്പോർട്ടിലുണ്ട്. നേരത്തേ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷം നടന്ന വാർത്താസമ്മേളനത്തിൽ സൗഹൃദപരമായ ഒരു ഡ്രസ്സിങ് റൂം ഉണ്ടാക്കിയെടുക്കുന്നതിനാണ് താൻ മുൻതൂക്കം നൽകുന്നതെന്ന് ഗംഭീർ പറഞ്ഞിരുന്നു.

ഡ്രസ്സിങ് റൂം സാഹചര്യങ്ങൾ നന്നായെങ്കിൽ മാത്രമേ ടീമിന് വിജയം നേടാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ഈ സാഹചര്യത്തിൽ ക്യാപ്ടൻസിയുടെ പേരിൽ ഇരു താരങ്ങൾ തമ്മിലും ടീമിനുള്ളിലും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങൾ മുന്നിൽ കണ്ടാണ് ഗംഭീർ ഉടൻ തന്നെ ഹാർദിക്കുമായി സംസാരിച്ചതെന്നും സൂചനയുണ്ട്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam