ടി20യിൽ ചരിത്ര റെക്കോർഡുമായി ജേസൺ ഹോൾഡർ

JANUARY 3, 2026, 5:15 AM

ടി20 ക്രിക്കറ്റിൽ ചരിത്രം കുറിച്ച് വെസ്റ്റ് ഇൻഡീസ് സ്റ്റാർ ഓൾ റൗണ്ടർ ജേസൺ ഹോൾഡർ. ഒരു കലണ്ടർ ഇയറിൽ ടി20യിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടുന്ന ബൗളറായി മാറിയാണ് ഹോൾഡർ റെക്കോർഡിട്ടത്.

2025ൽ കുട്ടിക്രിക്കറ്റിൽ 97 വിക്കറ്റുകളാണ് വിൻഡീസ് താരം വീഴ്ത്തിയത്. അഫ്ഗാൻ സ്പിന്നർ റാഷിദ് ഖാന്റെ പേരിലുണ്ടായിരുന്ന ഏഴ് വർഷത്തെ റെക്കോർഡാണ് ഹോൾഡർ തകർത്തത്.

2018ൽ 96 വിക്കറ്റുകളായിരുന്നു റാഷിദ് ഖാൻ നേടിയിരുന്നത്. 2016ൽ 87 വിക്കറ്റുകൾ നേടിയ മുൻ വിൻഡീസ് താരം ഡെയ്ൻ ബ്രാവോയാണ് ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 2025ൽ 86 വിക്കറ്റുകൾ നേടിയ അഫ്ഗാൻ സ്പിന്നർ നൂർ അഹമ്മദാണ് നാലാം സ്ഥാനത്തുള്ളത്. റാഷിദ് ഖാൻ തന്നെയാണ് അഞ്ചും ആറും സ്ഥാനങ്ങളിൽ ഉള്ളത്. 2022ൽ 81 വിക്കറ്റുകളും 2017ൽ 80 വിക്കറ്റുകളുമാണ് റാഷിദ് ഖാൻ നേടിയിട്ടുള്ളത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam