മാർസെയിലെ പരിശീലക സ്ഥാനം ഒഴിഞ്ഞ് റോബർട്ടോ ഡി സെർബി

FEBRUARY 11, 2026, 4:05 AM

ഫ്രഞ്ച് ക്ലബ്ബ് മാർസെല്ലെയുടെ മുഖ്യ പരിശീലക സ്ഥാനത്ത് നിന്ന് റോബർട്ടോ ഡി സെർബി പടിയിറങ്ങി. ക്ലബ്ബ് മാനേജ്‌മെന്റുമായുള്ള പരസ്പര ധാരണയുടെ അടിസ്ഥാനത്തിലാണ് ഇറ്റാലിയൻ പരിശീലകന്റെ പിന്മാറ്റം.

പിഎസ്ജിയോട് 5-0ന് തോറ്റതും, ചാമ്പ്യൻസ് ലീഗിൽ നിന്ന് ക്ലബ്ബ് ബ്രൂഗിയോട് 3-0ന് തോറ്റ് പുറത്തായതുമാണ് ഡി സെർബിയുടെ പുറത്താകലിലേക്ക് നയിച്ചത്.

ബ്രൈറ്റൺ വിട്ടതിന് ശേഷം 2024 വേനൽക്കാലത്താണ് ഡി സെർബി മാർസെല്ലെയുടെ ചുമതലയേറ്റത്. കഴിഞ്ഞ സീസണിൽ ടീമിനെ ലീഗ് 1-ൽ രണ്ടാം സ്ഥാനത്ത് എത്തിച്ചെങ്കിലും, നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ് മാർസെല്ലെ. ഒന്നാം സ്ഥാനത്തുള്ള പിഎസ്ജിയേക്കാൾ 12 പോയിന്റ് പിന്നിലാണിവർ.

vachakam
vachakam
vachakam

"ക്ലബ്ബിന്റെ ഉടമ, പ്രസിഡന്റ്, ഫുട്ബോൾ ഡയറക്ടർ, പരിശീലകൻ എന്നിവർ തമ്മിൽ നടത്തിയ ചർച്ചകൾക്ക് ശേഷം ടീമിൽ മാറ്റം വരുത്താൻ തീരുമാനിക്കുകയായിരുന്നു. സീസണിന്റെ അവസാനഘട്ടത്തിലെ വെല്ലുവിളികൾ നേരിടാൻ ക്ലബ്ബിന്റെ നന്മ മുൻനിർത്തി എടുത്ത കഠിനമായ തീരുമാനമാണിത്," മാർസെല്ലെ പ്രസ്താവനയിൽ അറിയിച്ചു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam