വൈഭവ് സൂര്യവംശിക്ക് പ്രത്യേക സമ്മാനം നൽകി വിരാട് കോഹ്ലി

APRIL 11, 2026, 9:54 AM

ഐ.പി.എൽ 2026ൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വൈഭവ് സൂര്യവംശി എന്ന കൗമാര പ്രതിഭയുടെ തേരോട്ടം തുടരുന്നു. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ മത്സരത്തിൽ വെറും 26 പന്തിൽ 78 റൺസുമായി ആർ.സി.ബിയെ തകർത്തെറിഞ്ഞ വൈഭവിന്റെ പ്രകടനം കണ്ട് സാക്ഷാൽ വിരാട് കോഹ്ലി പോലും അത്ഭുതപ്പെട്ടു.

മത്സരശേഷം വിരാട് കോഹ്ലി വൈഭവിനെ നേരിട്ട് കണ്ട് അഭിനന്ദിക്കുകയും താരത്തിന് ഒരു പ്രത്യേക സമ്മാനം നൽകുകയും ചെയ്തത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.
മത്സരത്തിന് പിന്നാലെ വൈഭവ് സൂര്യവംശിക്ക് തന്റെ രാജസ്ഥാൻ റോയൽസ് ക്യാപ്പിൽ വിരാട് കോഹ്ലി ഓട്ടോഗ്രാഫ് നൽകി.

വെറുമൊരു ഒപ്പ് മാത്രമല്ല, 'പ്രിയപ്പെട്ട വൈഭവ്, മിടുക്കൻ (Dear Vaibhav, well done)' എന്നൊരു കുറിപ്പും കോഹ്ലി ക്യാപ്പിൽ എഴുതി നൽകി. ഒരു ഇതിഹാസ താരം തന്റെ പ്രകടനം കണ്ട് നൽകിയ ഈ അംഗീകാരം വൈഭവിനെ സംബന്ധിച്ചിടത്തോളം വലിയൊരു നേട്ടമായി മാറി.

vachakam
vachakam
vachakam

വൈഭവിനെക്കുറിച്ച് രാജസ്ഥാൻ നായകൻ റിയാൻ പരാഗിന് പറയാനുള്ളത് ഇങ്ങനെയാണ്: 'എല്ലാവർക്കും അവനെ ഒരുപാട് ഇഷ്ടമാണ്. അവൻ ഒരു 15 വയസ്സുകാരൻ കുട്ടിയാണ്. ഭക്ഷണം കഴിക്കാനും കറങ്ങി നടക്കാനും ഒക്കെ അവന് വലിയ ഇഷ്ടമാണ്. അവൻ ഇതുപോലെ ബാറ്റിംഗിൽ തിളങ്ങുന്നുണ്ടെങ്കിൽ അവന് ഇഷ്ടമുള്ളതൊക്കെ ഞങ്ങൾ നൽകും.' നായകൻ പറഞ്ഞു.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam