ഐപിഎല്ലിൽ 'ഫോൺ' വിവാദം: രാജസ്ഥാൻ റോയൽസ് ടീം മാനേജർക്കെതിരെ അന്വേഷണം ഉണ്ടായേക്കും

APRIL 11, 2026, 11:27 PM

ന്യൂഡൽഹി: ഐപിഎൽ 2026-ൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മത്സരത്തിനിടെ രാജസ്ഥാൻ റോയൽസ് ടീം മാനേജർ റോമി ഭിന്ദർ ഡഗ് ഔട്ടിൽ മൊബൈൽ ഫോൺ ഉപയോഗിച്ചത് വലിയ വിവാദമായി മാറുന്നു.

ബിസിസിഐയുടെ അഴിമതി വിരുദ്ധ ചട്ടങ്ങൾ (Anti-corruption rules) പ്രകാരം കളിക്കാർക്കും ഒഫീഷ്യൽസിനും നിശ്ചയിച്ചിട്ടുള്ള മേഖലകളിൽ (PMOA) ഫോൺ ഉപയോഗിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണിതു പുറത്തായത്.

മത്സരത്തിന്റെ 11-ാം ഓവറിലായിരുന്നു സംഭവം. രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയുടെ അടുത്തിരുന്നാണ് ഭിന്ദർ ഫോൺ ഉപയോഗിച്ചത്. ഐപിഎൽ പ്രോട്ടോക്കോൾ പ്രകാരം ടീം മാനേജർക്ക് ഡഗ് ഔട്ടിൽ ഫോൺ കൈവശം വെക്കാമെങ്കിലും അത് ഉപയോഗിക്കാൻ അനുവാദമില്ല.

vachakam
vachakam
vachakam

ഡ്രസ്സിംഗ് റൂമിൽ മാത്രമേ ഫോൺ ഉപയോഗിക്കാൻ കഴിയൂ. ഈ ചട്ടം ഭിന്ദർ ലംഘിച്ചുവെന്ന് തെളിഞ്ഞാൽ ഐപിഎൽ മാച്ച് റഫറിയും ആന്റി കറപ്ഷൻ യൂണിറ്റും നടപടി സ്വീകരിക്കും.

മുൻ ഐപിഎൽ ചെയർമാൻ ലളിത് മോഡി ഈ ലംഘനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ചു. ഇക്കാര്യത്തിൽ എന്തുകൊണ്ടാണ് ആന്റി കറപ്ഷൻ യൂണിറ്റ് നടപടിയെടുക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.

റോമി ഭിന്ദർ ഫോൺ ഉപയോഗിക്കുമ്പോൾ താരം സ്ക്രീനിലേക്ക് നോക്കുന്നുണ്ടെന്നും ഇത് ഗുരുതരമായ വീഴ്ചയാണെന്നും ഐപിഎൽ ഒഫീഷ്യൽസ് വ്യക്തമാക്കി. സംഭവത്തിൽ രാജസ്ഥാൻ റോയൽസ് ഫ്രാഞ്ചൈസി ഇതുവരെ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam