20 പന്തിൽ താഴെ അർദ്ധസെഞ്ചുറി റെക്കോർഡുമായി അഭിഷേക് ശർമ്മ

APRIL 12, 2026, 8:23 AM

സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ യുവ ഓപ്പണർ അഭിഷേക് ശർമ്മ ഐ.പി.എൽ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ തന്റെ പേര് എഴുതിച്ചേർത്തു. ഐ.പി.എല്ലിൽ അഞ്ച് തവണ 20 പന്തിൽ താഴെ മാത്രം നേരിട്ട് അർദ്ധസെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന ബഹുമതിയാണ് 25കാരനായ അഭിഷേക് സ്വന്തമാക്കിയത്.

ചണ്ഡീഗഡിലെ മഹാരാജ യാദവീന്ദ്ര സിംഗ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ പഞ്ചാബ് കിംഗ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ഈ റെക്കോർഡ് പിറന്നത്. വെറും 18 പന്തുകളിൽ നിന്നാണ് താരം തന്റെ അർദ്ധസെഞ്ച്വറി പൂർത്തിയാക്കിയത്. അഞ്ചാം ഓവറിലെ നാലാം പന്തിൽ വിജയകുമാർ വൈശാഖിനെ സിക്‌സറടിച്ചുകൊണ്ടാണ് അഭിഷേക് ഈ നാഴികക്കല്ല് പിന്നിട്ടത്.

മുൻ സീസണുകളിൽ 16, 18, 19 (രണ്ട് തവണ) പന്തുകളിൽ അർദ്ധസെഞ്ചുറി നേടിയ താരത്തിന്റെ കരിയറിലെ അഞ്ചാമത്തെ അതിവേഗ ഇന്നിംഗ്‌സാണിത്. ഇതോടെ നാല് തവണ ഈ നേട്ടം കൈവരിച്ച നിക്കോളാസ് പൂരനെ അഭിഷേക് പിന്നിലാക്കി. ജേക്ക് ഫ്രേസർമക്ഗുർക്ക്, ട്രാവിസ് ഹെഡ്, വൈഭവ് സൂര്യവംശി എന്നിവർ മൂന്ന് തവണ വീതം ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2025 ഐ.പി.എല്ലിലെ 141 റൺസ് പ്രകടനവും 2026 ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്കായി നേടിയ 18 പന്തിലെ അർദ്ധസെഞ്ചുറിയും അഭിഷേകിനെ ലോകത്തെ തന്നെ ഏറ്റവും അപകടകാരിയായ ഓപ്പണറായി മാറ്റിക്കഴിഞ്ഞു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam