ബ്ലാസ്‌റ്റേഴ്‌സ് വിടുവാനുള്ള കാരണം വ്യക്തമാക്കി ഡേവിഡ് കറ്റാല

APRIL 12, 2026, 8:35 AM

സീസണിന്റെ തുടക്കത്തിൽ ഡേവിഡ് കറ്റാലക്ക് കീഴിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇറങ്ങിയത്. എന്നാൽ ടീമിന്റെ പ്രകടനം മോശമായതോടെ ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിന്ന് കറ്റാലയെ പുറത്താക്കുകയും പകരം ആഷ്‌ലി വെസ്റ്റ് വുഡിനെ പുതിയ പരിശീലകനാക്കി നിയമിക്കുകയും ചെയ്തു. കറ്റാലയുടെ പടിയിറക്കവുമായി ബന്ധപ്പെട്ട് പല റിപ്പോർട്ടുകളും ഉണ്ടായിരുന്നു. കറ്റാല കഴിവുകെട്ട പരിശീലകനെന്ന പേരോടെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ പടി ഇറങ്ങിയതെന്ന് പറയാം.

ഇപ്പോഴിതാ കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർച്ചയെക്കുറിച്ചും പടിയിറങ്ങാനുണ്ടായ സാഹചര്യത്തെക്കുറിച്ചുമെല്ലാം കറ്റാല തുറന്ന് പറഞ്ഞിരിക്കുകയാണ്. ടീമിന്റെ സാമ്പത്തികാവസ്ഥ വളരെ മോശമാണെന്നാണ് കറ്റാല പറയുന്നത്. സാമ്പത്തിക പ്രശ്‌നം മൂലം ടീമിലെ കരുത്തുറ്റ താരങ്ങളെ ഒഴിവാക്കേണ്ടി വന്നു. പിന്നീടുള്ള ടീം കരുത്തുമായി മുൻ വർഷത്തെപ്പോലെ പ്രകടനം കാഴ്ചവെക്കുക എളുപ്പമല്ല. ടീമിന്റെ സാഹചര്യം മുൻ സീസണുകളെക്കാൾ തികച്ചും വ്യത്യസ്തമാണെന്നാണ് കറ്റാല പറയുന്നത്.

ഈ സീസൺ ആരംഭിക്കുന്നതിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന വിദേശ താരങ്ങളെയെല്ലാം ഒഴിവാക്കിയിരുന്നു. സാമ്പത്തിക പ്രശ്‌നത്തെത്തുടർന്നായിരുന്നു നടപടി. ക്യാപ്ടനായിരുന്ന അഡ്രിയാൻ ലൂണയടക്കം ടീം വിട്ട് പോകേണ്ടി വന്നു. പിന്നീട് കൊണ്ടുവന്ന താരങ്ങളൊന്നും അത്ര മികച്ച പ്രകടനം നടത്താൻ ശേഷിയുള്ളവരായിരുന്നില്ല. സാമ്പത്തിക പ്രയാസം മൂലം നിലവിൽ കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്ര മാത്രമെ ചെയ്യാൻ സാധിക്കുകയുണ്ടായിരുന്നുള്ളൂ എന്നതാണ് വസ്തുത.

vachakam
vachakam
vachakam

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ പരിശീലകസ്ഥാനമൊഴിഞ്ഞത് പരസ്പരം ധാരണയിലൂടെയായിരുന്നുവെന്നാണ് കറ്റാല വെളിപ്പെടുത്തിയിരിക്കുന്നത്. 'എന്നിൽ ടീം മാനേജ്‌മെന്റിനുണ്ടായിരുന്ന വിശ്വാസം നഷ്ടപ്പെട്ടു. ഫലം ഉദ്ദേശിച്ചതുപോലെ വരാത്ത സാഹചര്യത്തിൽ ടീം വിടുന്നതാണ് എനിക്കും ക്ലബ്ബിനും നല്ലതെന്ന് കരുതി. മറ്റൊരു പരിശീലകനെ കൊണ്ടുവരാൻ ക്ലബ്ബിനായത് സഹായിക്കുകയും ചെയ്യും. ഇതോടെ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു' കറ്റാല പറഞ്ഞു.

ഡേവിഡ് കറ്റാല തനിക്ക് സാധ്യമായതെല്ലാം ഈ ടീമിനെ ഉപയോഗിച്ച് ചെയ്തിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സിന്റെ താരങ്ങൾക്ക് കറ്റാലയുടെ പദ്ധതി നടപ്പിലാക്കാനുള്ള മികവ് ഇല്ലായിരുന്നു എന്നതാണ് വസ്തുത. സ്പാനിഷ് പരിശീലകനായ കറ്റാല മികച്ച പരിശീലന റെക്കോഡുള്ള ആളാണ്. എന്നാൽ അദ്ദേഹം ആവശ്യപ്പെടുന്ന ടീം കരുത്തും ആവശ്യത്തിന് സമയവും നൽകാതെ എങ്ങനെയാണ് പരിശീലകന് ടീമിനെ മികവിലേക്ക് എത്തിക്കാൻ സാധിക്കുകയെന്നാണ് ആരാധകർ ചോദിക്കുന്നത്.

മറ്റൊരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ഡേവിഡ് കറ്റാല നടത്തിയിട്ടുണ്ട്. ഇത്തവണ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്കെത്തിച്ച വിദേശ താരങ്ങൾക്ക് പ്രതിഫലം നൽകുന്നില്ലെന്നാണ് കറ്റാല പറയുന്നത്. അവർക്ക് സാമ്പത്തികമായി യാതൊരു നേട്ടവുമില്ല. അവരെല്ലാം നിലവാരം കുറഞ്ഞ താരങ്ങളാണ്. പ്രതിഫലം ഇല്ലാത്ത താരങ്ങളിൽ നിന്ന് കാര്യമായൊന്നും പ്രതീക്ഷിക്കാനാവില്ല. എന്നാൽ ഇത് തുറന്ന് പറയാൻ ടീം മാനേജ്‌മെന്റ് തയ്യാറാകുന്നില്ല. ഇതാണ് വസ്തുതയെന്നും താൻ കള്ളം പറയാൻ ആഗ്രഹിക്കുന്നില്ലെന്നുമാണ് കറ്റാല വെളിപ്പെടുത്തിയത്.

vachakam
vachakam
vachakam

ആഷ്‌ലി വെസ്റ്റ് വുഡ് പരിശീലകസ്ഥാനത്തേക്കെത്തിയ ശേഷം കേരള ബ്ലാസ്റ്റേഴ്‌സിൽ ചില അഴിച്ചുപണികൾ നടത്തിയിട്ടുണ്ട്. പരിശീലകസംഘത്തിലടക്കം മാറ്റം വന്നിട്ടുണ്ട്. ഇതെല്ലാം ബ്ലാസ്റ്റേഴ്‌സിന് കരുത്താവുമോയെന്നതാണ് കണ്ടറിയേണ്ടത്.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam