ഗ്ലൗസ് മാറ്റാൻ അനുമതിച്ചില്ല, തൊട്ടടുത്ത പന്തിൽ സ്റ്റബ്സ് പുറത്ത്; അമ്പയറിംഗിനെതിരെ പ്രതിഷേധം

APRIL 11, 2026, 11:34 PM

ചെന്നൈ: ഐപിഎൽ 2026-ൽ ചെന്നൈ സൂപ്പർ കിംഗ്‌സും ഡൽഹി ക്യാപ്പിറ്റൽസും തമ്മിൽ ശനിയാഴ്ച നടന്ന മത്സരത്തിനിടെ നാടകീയ രംഗങ്ങൾ. ഡൽഹി ക്യാപ്പിറ്റൽസ് ബാറ്റിംഗിന്റെ നിർണ്ണായക ഘട്ടത്തിൽ താരം ട്രിസ്റ്റൻ സ്റ്റബ്സിന് ഗ്ലൗസ് മാറ്റാൻ അമ്പയർ അനുമതി നൽകാത്തതാണ് വിവാദത്തിന് കാരണമായത്.

ഈ തീരുമാനത്തിൽ പ്രതിഷേധിച്ച് ഡൽഹി പരിശീലകൻ ഹേമംഗ് ബദാനി, താരങ്ങളായ നിതീഷ് റാണ, കരുൺ നായർ എന്നിവർ ഒഫീഷ്യൽസുമായി മൈതാനത്തിന് പുറത്ത് തർക്കത്തിലേർപ്പെട്ടു.

213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിക്ക് അവസാന 10 പന്തിൽ 29 റൺസ് ജയിക്കാൻ വേണ്ടിയിരിക്കെയാണ് സ്റ്റബ്സ് ഗ്ലൗസ് മാറ്റാൻ ആവശ്യപ്പെട്ടത്.

vachakam
vachakam
vachakam

എന്നാൽ ഫോർത്ത് അമ്പയർ ഇത് നിരസിച്ചു. തൊട്ടടുത്ത പന്തിൽ തന്നെ 60 റൺസെടുത്ത് നിന്ന സ്റ്റബ്സ് പുറത്തായതോടെ ഡൽഹിയുടെ വിജയപ്രതീക്ഷകൾ അവസാനിച്ചു. മത്സരത്തിൽ 213 റൺസ് പിന്തുടർന്ന ഡൽഹിക്ക് 183 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ആദ്യം ബാറ്റ് ചെയ്ത ചെന്നൈയുടെ സീസണിലെ ആദ്യ വിജയമാണിത്. കെ.എൽ രാഹുലും പതും നിസങ്കയും ചേർന്ന് ഡൽഹിക്ക് മികച്ച തുടക്കം നൽകിയെങ്കിലും മധ്യഓവറുകളിൽ ചെന്നൈ ബൗളർമാർ കളി തിരിച്ചുപിടിക്കുകയായിരുന്നു.

അൻഷുൽ കംബോജ്, ഖലീൽ അഹമ്മദ്, ക്രെയ്ഗ് ഓവർട്ടൺ എന്നിവരുടെ ബൗളിംഗ് പ്രകടനമാണ് ചെന്നൈക്ക് ജയമൊരുക്കിയത്. ഡൽഹിയുടെ സീസണിലെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam