ഓസ്‌ട്രേലിയൻ ഓപ്പൺ: മുൻനിര താരങ്ങൾ ക്വാർട്ടർ ഫൈനലിൽ

JANUARY 26, 2026, 2:34 AM

മെൽബൺ : മുൻനിര താരങ്ങളായ അര്യാന സബലേങ്ക, കാർലോസ് അൽക്കാരസ് നൊവാക്ക് ജോക്കോവിച്ച്, കൊക്കോ ഗൗഫ്,അലക്‌സ് ഡിമിനേയുർ,എലിന സ്വിറ്റോളിന എന്നിവർ ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിലെത്തി.

പുരുഷ വിഭാഗം ടോപ്‌സീഡായ കാർലോസ് പ്രീ ക്വാർട്ടറിൽ അമേരിക്കൻ താരം ടോമി പോളിനെ 7-6, 6-4, 7-5 എന്ന സ്‌കോറിനാണ് തോൽപ്പിച്ചത്. എതിരാളിയായിരുന്ന യാക്കൂബ് മെൻസിക്ക് പരിക്കേറ്റ് പിന്മാറിയതിനാൽ നൊവാക്ക് ജോക്കോവിച്ച് പ്രീക്വാർട്ടറിൽ കളിക്കാതെ ക്വാർട്ടറിലേക്ക് എത്തി.

പത്താം സീഡ് അലക്‌സാൻഡർ ബുബ്‌ളിക്കിനെ 6-4, 6-1, 6-1ന് തോൽപ്പിച്ചാണ് അലക്‌സ് ഡിമിനയൂർ അവസാന എട്ടിൽ ഇടം പിടിച്ചത്.

vachakam
vachakam
vachakam

വനിതാവിഭാഗം ടോപ്‌സീഡായ അര്യാന സബലേങ്ക പ്രീക്വാർട്ടറിൽ കനേഡിയൻ താരം വിക്ടോറിയ എംബോക്കോയെ 6-1, 7-6നാണ് തോൽപ്പിച്ചത്.

മൂന്നാം സീഡ് കൊക്കോ ഗൗഫ് മൂന്ന് സെറ്റ് പോരാട്ടത്തിൽ 19-ാം സീഡ് കരോളിന മുച്ചോവയെ കീഴടക്കി. സ്‌കോർ : 6-1,3-6,6-3.

മിറ ആൻഡ്രീവയെ 6-2,6-4ന് തോൽപ്പിച്ചാണ് എലിന സ്വിറ്റോളിന ക്വാർട്ടറിലേക്ക് കാലെടുത്തുവച്ചത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam