വിസ്മയ മോഹന്‍ലാലിന്‍റെ ബിഗ് സ്ക്രീന്‍ അരങ്ങേറ്റമായ 'തുടക്കം' ചിത്രത്തിന് ആശംസകളറിയിച്ച് വിസ്മയയുടെ അച്ഛനും താരവുമായ മോഹൻലാൽ.ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചുകൊണ്ടാണ് പോസ്റ്റ്.'അഭിനയ ലോകത്തേക്ക് അരങ്ങേറ്റം കുറിക്കുന്ന പ്രിയപ്പെട്ട വിസ്മയ മോഹൻലാലിന് സർവ്വ ഐശ്വര്യങ്ങളും വിജയങ്ങളും നേരുന്നു!' എന്നായിരുന്നു ഫെസ്ബുക്കിലൂടെയുള്ള താരത്തിന്റെ ആശംസ.
വെള്ളിയാഴ്ചയാണ് (ആഗസ്റ്റ് 7) ചിത്രം തിയേറ്ററിലെത്തുന്നത്. ചിത്രത്തിൽ അതിഥിവേഷത്തിൽ മോഹൻലാലും എത്തുന്നുണ്ട്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം ജൂഡ് ആന്റണി ജോസഫാണ് സംവിധാനം ചെയ്തിരിക്കുന്നത്.
2018 എന്ന വന്‍ വിജയം നേടിയ ചിത്രത്തിന് ശേഷം ജൂഡ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന കൗതുകവും ഈ പ്രോജക്റ്റില്‍ ഇന്‍ഡസ്ട്രിക്ക് ഉണ്ട്.ഡോ. എമിൽ ആന്റണിയും ഡോ. അനീഷ ആന്റണിയുമാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേർസ്. ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്‍ണ, ജൂഡ് ആന്തണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ ഒരുപോലെ കാത്തിരിക്കുന്ന ഓണക്കാല ചിത്രങ്ങളിലൊന്നാണ് വിസ്മയയുടെ തുടക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
