പത്തനംതിട്ട: പത്തനംതിട്ട ജില്ലയിൽ ഇന്ന് റെഡ് അലർട്ടും നാളെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ആഗസ്റ്റ് 7) അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ.അങ്കണവാടി മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
പത്തനംതിട്ട ജില്ലയിൽ മഴ മാറി നിൽക്കുന്നുണ്ടെങ്കിലും അപ്പർ കുട്ടനാടൻ മേഖലയിൽ നിന്ന് വെള്ളം പൂർണ്ണമായി ഇറങ്ങിയിട്ടില്ല.നദികളിലും ഡാമുകളിലും ജലനിരപ്പ് കാര്യമായി കുറഞ്ഞു. എം സി റോഡ് പോലെ പ്രധാന റോഡുകളിൽ ഗതാഗത തടസ്സവുമില്ല.
അതേസമയം, സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പുകളുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, കണ്ണൂർ, കാസര്‍ഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ബാക്കിയിടത്ത് യെല്ലോ അലർട്ടും ഉണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
